ബി.ജെ.പി കൊണ്ടുപോയത് കള്ളപ്പണം : മൂന്നര കോടിയെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തെരഞ്ഞെടുപ്പാവശ്യത്തിനായി ബി.ജെ.പി കൊണ്ടുപോയ കള്ളപ്പണം തട്ടിയെടുത്ത സംഭവത്തില്‍ നിര്‍ണായക മൊഴി. കാറിലുണ്ടായിരുന്നത് മൂന്നര കോടിയെന്ന് പണം നല്‍കിയ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ധര്‍മരാജന്‍ പോലീസിന് മൊഴി നല്‍കി. അതേ സമയം കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.

25 ലക്ഷം രൂപ നഷ്ടമായെന്നായിരുന്നു ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ ധര്‍മ്മരാജന്‍ ആദ്യം പോലീസിന് പരാതി നല്‍കിയത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ പോലീസിന്റെ  പിടിയിലായതോടെ 25 ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. ഏകദേശം 50 ലക്ഷത്തിലധികം രൂപ പോലീസ് വീണ്ടെടുക്കുകയും ചെയ്തു. ഇതോടെയാണ് 3 കോടി രൂപ കാറിലുണ്ടായിരുന്നെന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകനും പരാതിക്കാരനുമായ ധര്‍മ്മരാജന്‍ പോലീസില്‍ മൊഴി നല്‍കിയത്. കാറിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കിയാണ് പണം സൂക്ഷിച്ചത്.

കാറിന്റെ ഡ്രൈവര്‍ ഷംജീറിന് ഇക്കാര്യം അറിയില്ലെന്നും മൊഴിയില്‍ പറയുന്നു. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ക്കൂടി പോലീസിന്റെ  പിടിയിലായി. കണ്ണൂര്‍ ഇരിട്ടി സ്വദേശി അബ്ദുള്‍ റഹീം ആണ് പോലീസിന്റെ  പിടിയിലായത്. ഇയാളില്‍ നിന്ന് 13 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. ഏപ്രില്‍ 3-ാം തീയതിയാണ് തെരഞ്ഞെടുപ്പിനായി ബി.ജെ.പി കൊണ്ടു പോയ കള്ളപ്പണം കൊടകരയില്‍ വെച്ച്‌ ഒരു സംഘം തട്ടിയെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...