ന്യൂഡല്‍ഹി : രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനെതിരായ മുൻ എംപിയും കോൺഗ്രസ് നേതാവുമായ ഉദിത് രാജിന്‍റെ പ്രസ്താവന വിവാദത്തിൽ. ഒരു രാജ്യത്തിനും ഇത്തരമൊരു രാഷ്ട്രപതിയെ ലഭിക്കരുതെന്ന ഉദിത് രാജിന്റെ പ്രസ്താവനയാണ് വിവാദത്തിലായിരിക്കുന്നത്. ഉദിത്തിന്‍റെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
ഉദിത്തിന്റെ പ്രസ്താവനയെ ആദിവാസി വിരുദ്ധ മനോഭാവം എന്നാണ് ബിജെപി വിശേഷിപ്പിച്ചത്. കോൺഗ്രസ് നേതാവ് ഉദിത് രാജ് രാഷ്ട്രപതി മുർമുവിന് വേണ്ടി ഉപയോഗിച്ച വാക്കുകൾ ആശങ്കാജനകവും നിർഭാഗ്യകരവുമാണെന്ന് ബിജെപി വക്താവ് സംബിത് പത്ര രറഞ്ഞു. ഇത് ആദ്യമായല്ല അവർ ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത്. കോൺഗ്രസിന്റെ അധീർ രഞ്ജൻ ചൗധരിയും ഇത്തരത്തിൽ നേരത്തെ സംസാരിച്ചിരുന്നു. ഇത് അവരുടെ വിരോധത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.