കൊൽക്കത്ത: പശ്ചിമ ബംഗാളിലെ 26,000 അധ്യാപകരുടെ നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി മമത ബാനർജി. ‘ബിജെപിക്കും കോൺഗ്രസിനും സിപിഎമ്മിനും ഒരു വോട്ടുപോലും ലഭിക്കില്ല. അധ്യാപകരുടെ മാത്രമല്ല ഒരു സർക്കാർ ഉദ്യോഗസ്ഥരുടെയും വോട്ട് അവർക്ക് ലഭിക്കില്ല’ മമത പറഞ്ഞു. ജോലി ലഭിക്കാൻ കൈക്കൂലി നൽകിയെന്ന് ചൂണ്ടിക്കാട്ടി സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് 2016 ൽ നടത്തിയ റിക്രൂട്ട്‌മെന്റ് പ്രക്രിയ കൊൽക്കത്ത ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതോടെ 26,000 പേർക്കാണ് ജോലി നഷ്ടമായത്. ഇവരോട് 12 ശതമാനം പലിശ സഹിതം ശമ്പളം തിരികെ നൽകാനും കോടതി ആവശ്യപ്പെട്ടു. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. ബിജെപി കോടതികളെ വിലക്കെടുത്തിരിക്കുകയാണ്. ഹൈക്കോടതിയും അതിലുണ്ട്.
പക്ഷെ തനിക്ക് സുപ്രിംകോടതിയിൽ വിശ്വാസമുണ്ട്. പരമോന്നത നീതി പീഠം തനിക്ക് നീതി നൽകുമെന്നും മമത പറഞ്ഞു. കോടതികൾ മാത്രമല്ല, സിബിഐ, എൻഐഎ, ബിഎസ്എഫ്, സിഎപിഎഫ്, തുടങ്ങിയവയെല്ലാം ബിജെപിയുടെ കൈകളിലാണ്. അവർ ദൂരദർശന് കാവി നിറം നൽകി. അവർക്ക് എപ്പോഴും ബിജെപിയെക്കുറിച്ചും മോദിയെക്കുറിച്ചും മാത്രമെ പറയാനുള്ളു എന്നും മമത തുറന്നടിച്ചു. അവർ പറയുന്നതെല്ലാം ബഹിഷ്‌കരിക്കണമെന്നും മമത പറഞ്ഞു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033