വനിത സംവരണത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി ; രണ്ട് സഭകളും ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും

For full experience, Download our mobile application:
Get it on Google Play

ദില്ലി: വനിത സംവരണ ബില്‍ പാസ്സാക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ബിജെപി. വനിത സംവരണ വിഷയത്തിൽ പ്രതിപക്ഷത്തിന്‍റെ നിലപാടിനെതിരെ സ്ത്രീകല്‍ തെരുവിലിറങ്ങുമെന്ന് കേന്ദ്ര ബിജെപി നേതാക്കള്‍ വ്യക്തമാക്കി. വനിത സംവരണ ബിൽ പാസാക്കാൻ ഇനിയും ശ്രമം നടത്തുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നു. അതേസമയം, പ്രതിപക്ഷം ഒറ്റക്കെട്ടായി ബില്ലിനെതിരെ വോട്ട് ചെയ്തത് വരാൻ പോകുന്ന നീക്കങ്ങളുടെ തുടക്കമാണെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. പ്രതിപക്ഷം ഒറ്റക്കെട്ടായി കേന്ദ്ര നീക്കങ്ങളെ പ്രതിരോധിക്കുമെന്ന സൂചനയാണ് കോണ്‍ഗ്രസ് നൽകുന്നത്.എൻഡിഎയ്ക്ക് പുറത്ത് വൈഎസ്ആർ കോൺഗ്രസിൻറെ വോട്ടു മാത്രമാണ് ബില്ലിന് അനുകൂലമായി ലഭിച്ചത്.

അതേസമയം, വനിത ബിൽ പ്രതിപക്ഷം എതിർത്തതിൽ എൻഡിഎ എംപിമാർ പാർലമെൻറ് വളപ്പിൽ ഇന്നും പ്രതിഷേധിക്കും. പാർലമെൻറ് ബജറ്റ് സമ്മേളനം പൂർത്തിയാക്കി ലോക്സഭയും രാജ്യസഭയും ഇന്ന് അനിശ്ചിത കാലത്തേക്ക് അവസാനിക്കും. വനിത സംവരണ ബിൽ ചർച്ച ചെയ്യാനാണ് മൂന്ന് ദിവസത്തെ പ്രത്യേക സിറ്റിംഗ് നടന്നത്. ഇന്നലെ വനിത സംരക്ഷണ നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ബിൽ രാജ്യസഭ പരിഗണിക്കേണ്ടി വന്നില്ല. രാവിലെ പതിനൊന്ന് മണിക്ക് തന്നെ രണ്ട് സഭകളും അനിശ്ചിത കാലത്തേക്ക് പിരിയും. സഭകൾ പിരിഞ്ഞ ശേഷം കേന്ദ്ര മന്ത്രിസഭ യോഗവും പാർലമെൻറ് മന്ദിരത്തിൽ ചേരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...