വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിന് നേരെയുണ്ടായ അതിക്രമം നാടകമെന്ന് ബിജെപി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരായ അതിക്രമം സ്വാതി മലിവാളിന്റെ നാടകമെന്ന് ആരോപിച്ച് ബിജെപി. എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ വനിതാ കമ്മീഷൻ പുറത്ത് വിട്ടു. ദില്ലിയിൽ പുതുവത്സര രാത്രിയിൽ കാറിനടിയിൽപ്പെട്ട് യുവതി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സ്ത്രീ സുരക്ഷ ശക്തമാക്കാൻ വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായി വിവിധ സംഘങ്ങളായി തിരിഞ്ഞ് ദില്ലിയിലെ പല ഭാ​ഗങ്ങളിലായി പരിശോധന നടത്തുന്നതിനിടെയാണ് സ്വാതി മലിവാളിന് നേരെ കഴിഞ്ഞ ദിവസം പുലർച്ചെ ആക്രമണമുണ്ടായത്. പുലര്‍ച്ചെ മൂന്നേക്കാലോടെയാണ് സ്വാതി മലിവാളിന് നേരെ അതിക്രമമുണ്ടായത്. രാത്രിയിൽ സ്ത്രീ സുരക്ഷ പരിശോധിക്കാൻ പോയപ്പോഴാണ് അപമാനിക്കാൻ ശ്രമിച്ചതെന്ന് ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു.

കാറിലെത്തിയ ഹരീഷ് ചന്ദ്ര എന്ന ആളാണ് സ്വാതി മലിവാളിനെതിരെ അതിക്രമം നടത്തിയത്. ഇയാളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. അക്രമിയുടെ കാറിൽ കൈ കുടുങ്ങിയ സ്വാതി മലിവാളിനെ 15 മീറ്ററോളം റോഡിൽ വലിച്ചിഴച്ചു. ദില്ലിയിലെ എയിംസ് പരിസരത്താണ് സംഭവം ഉണ്ടായത്ത്. പ്രതി മദ്യ ലഹരിയിൽ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് പോലും ദില്ലിയിൽ സുരക്ഷയില്ലെങ്കിൽ മറ്റ് സ്ത്രീകളുടെ അവസ്ഥ എന്താണെന്ന് സ്വാതി ട്വീറ്റിൽ ചോദിച്ചു. സ്വാതി മലിവാളിനെതിരെ നടന്ന അതിക്രമം ഞെട്ടിക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ പറഞ്ഞു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ ദില്ലി പോലീസിനോട് റിപ്പോർട്ട് തേടി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും രേഖ ശർമ വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

E20 പെട്രോൾ ; ആശങ്കകൾക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി : രാജ്യത്ത് E20 പെട്രോൾ വ്യാപകമാക്കുന്നതിനിടെ ഉപഭോക്താക്കൾക്കിടയിൽ ഉയരുന്ന...

താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി നേതാവ്

0
കൊച്ചി : താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം...

യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

0
പത്തനംതിട്ട : സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന കേസിൽ യൂട്യൂബർ രാജൻ...

യു.എസിലെ അവസാന പോളിയോ അതിജീവിത മാർത്ത ലിലാർഡ് വിടവാങ്ങി

0
ഒക്‌ലഹോമ: പോളിയോ എന്ന മാരകരോഗം മനുഷ്യജീവിതങ്ങളെ എങ്ങനെ മാറ്റിമറിച്ചുവെന്നതിന്റെ ജീവനുള്ള ഓർമയായി...