Friday, May 3, 2024 9:38 pm

പിതാവിനെ അവഹേളിക്കുന്ന ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണി – ജനം വിലയിരുത്തട്ടെ : പഴകുളം മധു

For full experience, Download our mobile application:
Get it on Google Play

കോന്നി : ജന്മം നല്‍കിയ പിതാവിനെ അവഹേളിക്കുന്ന മകനാണ് ബിജെപിയുടെ സ്ഥാനാർത്ഥി അനിൽ ആന്റണിയെന്നും ഇത് ജനം വിലയിരുത്തട്ടെയെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു. പത്തനംതിട്ട പാർലമെന്റ് മണ്ഡലം ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥി ആന്റോ  ആന്റണിയുടെ തണ്ണിത്തോട് ബ്ലോക്ക് പര്യടനം ആങ്ങമൂഴിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിച്ച് കബളിപ്പിക്കുകയാണ്. ദരിദ്ര രാജ്യങ്ങളുടെ പട്ടികയിൽ ഭാരതത്തെ ഉയർത്തിക്കൊണ്ടു വരാൻ പറ്റിയതല്ലാതെ വേറൊരു സംഭാവനയും നരേന്ദ്രമോദി സർക്കാരിന് ജനങ്ങള്‍ക്ക്‌ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. കമ്മ്യൂണിസം ഇന്ന് നാട്ടിൽ കിട്ടാക്കഞ്ഞിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

കേരളത്തിലെ മുഖ്യമന്ത്രിയുടെ ഏക ഉദ്ദേശം പരമാവധി പണം വാരികൂട്ടുക, അത് മകൾക്കും മരുമകനും നൽകുക എന്നതുമാണ്. കഴിഞ്ഞ  8 മാസമായി കേരളത്തിലെ പാവപ്പെട്ടവർക്ക് സാമൂഹിക സുരക്ഷാ പെൻഷൻ നല്‍കാന്‍  പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ല. കേരളത്തിലെ റബർ കർഷകർക്ക് 250 രൂപ താങ്ങുവില നൽകുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാരിന്റെ ധനമന്ത്രി ആയിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോമസ്‌ ഐസക്. ഇന്ന് റബ്ബർ കർഷകരെ കേരള – കേന്ദ്ര സർക്കാരുകൾ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. റബ്ബർ കർഷകരുടെ അവസ്ഥ വളരെ പരിതാപകരമാക്കിയത് ഈ രണ്ട് സർക്കാരുകളാണെന്ന് ജനങ്ങൾ തിരിച്ചറിയണം. വന്യജീവി ആക്രമണങ്ങൾ തടയുവാൻ കേരള സർക്കാരും കേന്ദ്രസർക്കാരും യാതൊരുവിധ നടപടികളും സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് പത്തനംതിട്ടയുടെ പാർലമെന്റ് അംഗം ആന്റോ  ആന്റണി സാധാരണക്കാരായ മലയോര കർഷകർക്ക് വേണ്ടി കഴിഞ്ഞ 15 വർഷം ശബ്ദം ഉയർത്തിയിട്ടുള്ളത്.

കഴിഞ്ഞ 15 വർഷം ആന്റോ ആൻറണി ഒന്നും ചെയ്തിട്ടില്ല എന്ന് പുച്ഛിച്ചു തള്ളുന്ന ആളുകൾക്ക് മുൻപിൽ എണ്ണിയെണ്ണി തന്റെ വികസന പ്രവർത്തനങ്ങൾ അദ്ദേഹം ചൂണ്ടിക്കാണിച്ചു. ആന്റോ ആന്റണി യാതൊരു വികസന പ്രവർത്തനങ്ങളും നടത്തിയിട്ടില്ല എങ്കിൽ എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിക്കൊണ്ട് അവയെല്ലാം ജനങ്ങള്‍ കാണാതെ മറച്ചിടാനും ആവശ്യപ്പെട്ടതെന്നും പഴകുളം മധു ചോദിച്ചു. പത്തനംതിട്ടയിൽ പാസ്പോർട്ട് സേവാ കേന്ദ്രം, ജില്ലയിൽ തന്നെ മൂന്ന് കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള വികസന നേട്ടങ്ങൾ ആന്റോ ആന്റണി കൊണ്ടുവന്നതാണെന്നും അദ്ദേഹം പറഞ്ഞു.  കോവിഡ് കാലത്ത് രോഗികൾക്ക് മരുന്നും മറ്റ് സഹായങ്ങളും നൽകിയത് ആന്റോ ആന്റണി ആണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സാധാരണ ജനങ്ങള്‍ക്ക്‌ ഏറെ പ്രയോജനകരമായ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഹൈമാസ്റ്റ് ലൈറ്റുകളും മണ്ഡലത്തിലുടനീളം സ്ഥാപിച്ചു.

ഈ പാർലമെന്റ് മണ്ഡലത്തിലെ 7 നിയോജക മണ്ഡലങ്ങളിലും എൽഡിഎഫിന്റെ എംഎൽഎമാരാണ്. കഴിഞ്ഞ ഏഴര വർഷക്കാലം അവർ എന്ത് ചെയ്തു ? എൽഡിഎഫിന്റെ സ്ഥാനാർഥിയെച്ചൊല്ലി ഇവിടെ ചേരിതിരിഞ്ഞ് അടി നടന്നുകൊണ്ടിരിക്കുകയാണ്. ഇങ്ങനെയൊരു കഴിവുകെട്ട താടിക്കാരനെ എന്തുകൊണ്ട് ഇവിടെ മത്സരിക്കുവാൻ വേണ്ടി കൊണ്ടുവന്നു എന്നതിന്റെ പേരിലാണ് എൽഡിഎഫിൽ തർക്കം നടക്കുന്നത്. പത്തനംതിട്ടയിലെ ബിജെപിയുടെ സ്ഥാനാർഥി സ്വന്തം പിതാവിനെ പോലും പട്ടിയോട് ഉപമിച്ച് അവഹേളിക്കുന്ന ആളാണെന്ന് ജനങ്ങൾ തിരിച്ചറിയണം. ഉത്തരം ആളുകളെ പത്തനംതിട്ടയിലെ ജനങ്ങൾ മാത്രമല്ല കേരളത്തിലെ ജനങ്ങൾ മൊത്തത്തിൽ വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുരുതരമായ ആരോപണങ്ങളാണ് നന്ദകുമാർ ബിജെപി സ്ഥാനാർത്ഥിക്കെതിരെ ഉയർത്തിയിട്ടുള്ളത്, അതിന് അനിൽ ആൻറണി മറുപടി പറയാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനങ്ങളെ ഇതുപോലെ പറ്റിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരു കാലത്തും നമുക്കുണ്ടായിട്ടില്ല എന്ന് ആന്റോ ആന്റണി പറഞ്ഞു. പറഞ്ഞ ഒരു വാക്കുപോലും പാലിക്കാത്ത രണ്ട് സർക്കാറുകൾക്കും എതിരെ ശക്തമായിട്ടുള്ള ജനരോഷം പ്രകടിപ്പിക്കുവാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ് എന്നും ആന്റോ ആൻറണി ഓർമ്മിപ്പിച്ചു. യു.ഡി.എഫ് കോന്നി നിയോജക മണ്ഡലം ചെയർമാൻ എന്ന് എസ്. സന്തോഷ്‌കുമാർ, നിയോജക മണ്ഡലം കൺവീനർ ഉമ്മൻ മാത്യു വടക്കേടത്ത്, കെപിസിസി സെക്രട്ടറി എൻ ഷൈലാജ്, ജില്ലാ യുഡിഎഫ് കൺവീനർ എ ഷംഷുദീൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, തണ്ണിത്തോട് ബ്ലോക്ക് പ്രസിഡന്റ് ആർ.ദേവകുമാർ, കോന്നി ബ്ലോക്ക് പ്രസിഡന്റ് ദീനമ്മ റോയി, റോബിൻ പീറ്റർ, എലിസബത്ത് അബു, ആർഎസ്പി നേതാവ് രവി പിള്ള എന്നിവർ പ്രസംഗിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പരാതി നൽകിയിട്ടും രേവണ്ണയ്ക്കുവേണ്ടി മോദി വോട്ടുതേടി : രാഹുല്‍ ഗാന്ധി

0
നൃൂഡൽഹി : പ്രജ്വൽ രേവണ്ണ നാനൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചത് മോദിക്കറിയാമെന്ന് രാഹുല്‍...

ചെങ്ങരൂർ പള്ളി പെരുന്നാളിന് കൊടിയേറി

0
ചെങ്ങരൂർ: സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ 143-ാമത്...

വർക്കല ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിയെ കാണാതായി ; തിരച്ചിൽ ഊർജിതം

0
തിരുവനന്തപുരം : വർക്കലയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിയെ കാണാതായി. വർക്കല...

യുവാവിനെ ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായെന്ന് പരാതി

0
അബുദാബി : ഒരുമനയൂർ കാളത്ത് സലീമിന്റെ മകൻ ഷെമിലിനെ (28) അബുദാബിയിൽ...