Friday, July 4, 2025 1:11 am

മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് മേല്‍ സമ്മർദം , ഇ ശ്രീധരനെ പരിഗണിക്കുന്നത് തൃപ്പൂണിത്തുറയില്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : മത്സരിക്കാൻ സുരേഷ് ഗോപി എംപിക്ക് മേൽ ബിജെപിയുടെ സമ്മർദം. വട്ടിയൂര്‍ക്കാവില്‍ സുരേഷ് ഗോപിയെ മത്സരിപ്പിക്കാനാണ് നീക്കം. എന്നാല്‍ രാജ്യസഭയില്‍ കാലാവധി പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ മത്സരിക്കാനില്ല എന്നാണ് സുരേഷ് ഗോപിയുടെ നിലപാട്. അതിനാല്‍ മത്സരിക്കാന്‍ ബിജെപി നേതാക്കള്‍ സുരേഷ് ഗോപിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.

ഇ ശ്രീധരനെ തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കാനാണ് നീക്കം. എന്നാല്‍ പാലക്കാട്, തൃശ്ശൂർ ജില്ലകളില്‍ എവിടെയെങ്കിലും മത്സരിക്കാനാണ് അദ്ദേഹത്തിന് താത്പര്യം. നേമത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിച്ചേക്കും. ടി പി സെൻകുമാറിനെ കൊടുങ്ങല്ലൂരിലും ജേക്കബ് തോമസിനെ തൃശൂരിലുമാണ് പരിഗണിക്കുന്നത്. എ എന്‍ രാധാകൃഷ്ണനെ മണലൂരിലും പി കെ കൃഷ്ണദാസിനെ കാട്ടാക്കടയിലും എം ടി രമേശിനെ കോഴിക്കോട് നോര്‍ത്തിലുമാണ് പരിഗണിക്കുന്നത്.

കേന്ദ്ര സഹമന്ത്രി വി മുരളീധരൻ കഴക്കൂട്ടത്തും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോന്നിയിലും ഇറങ്ങണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ കേന്ദ്ര നിലപാടാണ് നിർണായകം. ഒ രാജഗോപാൽ മത്സര രംഗത്ത് ഉണ്ടായേക്കില്ല. അന്തിമ തീരുമാനം ബിജെപി കേന്ദ്ര പാർലമെന്‍ററി ബോർഡ് എടുക്കും. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് കടുത്ത മത്സരത്തിന് ബിജെപി ശ്രമിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...