വോട്ട് തേടി പള്ളിയിലേക്ക് കുതിച്ചെത്തി ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി ; പിന്നാലെ വിയോജിപ്പുകള്‍ തുറന്ന് പറഞ്ഞ് വൈദികന്‍, ചിരിയടക്കാൻ പറ്റാതെ നാട്ടുകാർ…!

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: വോട്ട് തേടി ഓടിയെത്തിയ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയോട് വിയോജിപ്പുകള്‍ തുറന്ന് പറഞ്ഞ് വൈദികന്‍. അവിണിശേരി ഇടവകയിലെ ഫാദര്‍ ലിജോ ചാലിശ്ശേരിയാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. മണിപ്പൂര്‍ വിഷയത്തിലടക്കമുള്ള ബിജെപി നിലപാടുകള്‍ വൈദികന്‍ ചോദ്യം ചെയ്തു. അവിണിശേരി ഇടവകയില്‍ സുരേഷ് ഗോപി വോട്ട് തേടിയെത്തിയപ്പോഴാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം സുരേഷ് ഗോപിക്ക് വേണ്ടി കലാമണ്ഡലം ഗോപി ആശാനെ ചിലര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. സുരേഷ് ഗോപിക്ക് വേണ്ടി കലാമണ്ഡലം ഗോപി ആശാനെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന് ഗോപി ആശാന്റെ മകനാണ് നവമാധ്യമങ്ങളിൽ പോസ്റ്റില്‍ കുറിച്ചത്.

സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ടെന്ന് കലാമണ്ഡലം ഗോപി ആശാന്‍ പറഞ്ഞുവെന്നും ചില വിഐപികള്‍ സുരേഷ് ഗോപിക്ക് വേണ്ടി അച്ഛനെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും മകന്‍ രഘുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു. വിഷയം വലിയ ചര്‍ച്ചയായതോടെ അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചു. പക്ഷെ താന്‍ ആരെയും ഒന്നും പറഞ്ഞ് ഏല്‍പിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...