ചിറ്റൂരിൽ ബിജെപി സ്ഥാനാർത്ഥി ബന്ധുവിനെ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ചിറ്റൂരിൽ ബിജെപി സ്ഥാനാർത്ഥി ബന്ധുവിനെ കുത്തിക്കൊന്നു. പൊൽപ്പുള്ളി 6-ാം വാർഡ് ബിജെപി സ്ഥാനാർത്ഥിയായിരുന്ന പ്രമോദ് കുമാറാണ് ബന്ധുവിനെ കൊലപ്പെടുത്തിയത്. പൊൽപ്പുള്ളി സ്വദേശി ശരത് (35) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെ പൊൽപ്പുള്ളി കെവിഎം സ്കൂളിന് മുന്നിൽ വെച്ചാണ് സംഭവം. സംഭവത്തിൽ പ്രമോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രമോദിന്റെ ഭാര്യയുടെ സഹോദരി ഭർത്താവാണ് കൊല്ലപ്പെട്ട ശരത്.

കുടുംബ പ്രശ്നത്തെ തുടർന്ന് സ്കൂളിന് മുന്നിലെ റോഡിൽ വെച്ച് കയ്യിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് പ്രതി ശരത്തിന്റെ കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴുമണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി. വ്യത്യസ്ത അപകടങ്ങളിലായി പത്ത്...

വൃദ്ധനായ പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

0
പന്തളം : വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ...

ഇടുക്കി ജില്ലയില്‍ 1.36 കോടിയുടെ കൃഷിനാശം; തകര്‍ന്നത് 117 റോഡുകള്‍

0
ഇടുക്കി: മഴക്കെടുതിയില്‍ വീടും സ്ഥലവും വാസയോഗ്യമല്ലാതായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഭൂമി കണ്ടെത്താന്‍...

മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം നൽകിയ വ്ലോഗർക്കെതിരെ പരാതി

0
മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം...