ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ മുര്‍ഷിദാബാദിൽ നടന്ന സമരത്തിന് നേരെ ബിജെപി ആസൂത്രിതമായി അക്രമണം നടത്തിയതാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇമാമുമാരുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയിലാണ് പരാമര്‍ശം. വഖഫ് വിഷയവുമായി ബന്ധപ്പെട്ട അക്രമണങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന ബിജെപിയുടെ ആരോപണം അടിസ്ഥാനരഹിതമെന്നും മമത പറഞ്ഞു. ബിജെപി ആരോപിക്കുന്നതു പോലെ വഖഫുമായി ബന്ധപ്പെട്ട ആക്രമണങ്ങളില്‍ പാര്‍ട്ടിക്ക് പങ്കുണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ നേതാക്കളുടെ വീടുകള്‍ ആക്രമിക്കപ്പെടില്ലായിരുന്നുവെന്നും വഖഫ് നിയമഭേദഗതിക്കെതിരെ പ്രവര്‍ത്തിക്കുന്നവരില്‍ മുന്‍നിരയില്‍ തന്നെ തൃണമൂല്‍ കോണ്‍ഗ്രസുണ്ടെന്നും അവര്‍ പറഞ്ഞു. അക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനാണ് ഉത്തരവാദിത്തമെന്ന് ആരോപിച്ച മമത ചില ‘ഗോദി മീഡിയകള്‍’ തനിക്കെതിരെ മനപൂര്‍വം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും കുറ്റപ്പെടുത്തി. മുര്‍ഷിദാബാദിലേതെന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ വ്യാജമാണെന്നും മമത വ്യക്തമാക്കി. മുര്‍ഷിദാബാദില്‍ ഹിന്ദുക്കള്‍ക്കെതിരെ സര്‍ക്കാര്‍ സഹായത്തോടെയാണ് ആക്രമണം നടത്തുന്നതെന്ന് ബിജെപി നേതാവ് രവി ശങ്കര്‍ പ്രസാദ് ആരോപിച്ചിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033