മദ്യ ലഹരിയിൽ സുഹൃത്തിനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ടു, താഴെയിറങ്ങി തലക്കടിച്ച് കൊലപ്പെടുത്തി ; കൊല്ലപ്പെട്ടത്‌ പത്തനംതിട്ട സ്വദേശി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : വാടാനപ്പള്ളിയിൽ മദ്യ ലഹരിയിൽ സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട ശേഷം സിമന്റ് ഇഷ്ടിക കൊണ്ട്‌ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. കൊലപാതകശേഷം പോലീസിനെ വിളിച്ചു വരുത്തി പ്രതി കീഴടങ്ങി. പത്തനംതിട്ട അടൂര്‍ സ്വദേശി പടിഞ്ഞാറ്റേതിൽ വീട്ടിൽ അനിൽകുമാർ ആണ് കൊല്ലപ്പെട്ടത്. കോട്ടയം കാഞ്ഞിരപ്പള്ളി വട്ടകപ്പാറ വീട്ടിൽ സാജൻ ചാക്കോയെ വാടാനപ്പള്ളി പോലീസ് കസ്റ്റഡിയിൽ എടുത്തു. വാടാനപ്പള്ളിക്കടുത്ത് മോളു ബസാറിലെ പലചരക്ക് മൊത്ത വ്യാപാര സ്ഥാപനത്തിൽ ഡ്രൈവർമാരായി ജോലി ചെയ്യുന്ന ആളുകളായിരുന്നു കൊല്ലപ്പെട്ട ആളും പ്രതിയും.

ഇരുവരും വ്യാപാര സ്ഥാപനത്തോട് ചേർന്ന് വാടകവീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. ഇന്നലെ രാത്രി 11.30ന് വാടക വീടിൻ്റെ ഒന്നാം നിലയിൽ വെച്ച് മദ്യപിച്ചു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ സാജൻ ചാക്കോ അനിൽകുമാറിനെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ടു. പിന്നാലെ ഇറങ്ങി വന്ന് വലിയ സിമന്റ് ഇഷ്ടിക കൊണ്ട്‌ തലയിലും നെഞ്ചത്തുമായി ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതക ശേഷം പ്രതി തന്നെയാണ് പലചരക്ക് മൊത്തം വ്യാപാര സ്ഥാപന ഉടമയേയും വാടാനപ്പള്ളി പോലീസിനെയും വിളിച്ച് വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് : 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

0
കൊച്ചി: ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം...

നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു ; ഒരാൾ മരിച്ചു

0
പാലക്കാട്: നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ...

മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു ; ആർപ്പൂക്കര അടക്കം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

0
കോട്ടയം: കോട്ടയത്ത് ഇന്നലെ രാത്രിയിൽ മണിക്കൂറുകളോളം പെയ്ത ശക്തമായ മഴയെത്തുടർന്ന്...

ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആർക്കും എലിപ്പനി വരില്ല ; ക്യാമ്പിൽ മരുന്നുണ്ടെന്ന്...

0
തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിക്കുന്നതായി ആരോഗ്യമന്ത്രി...