ഉത്തരാഖണ്ഡിലെ ഉപതിരഞ്ഞെടുപ്പിൽ ബിജെപി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് ജയം

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂണ്‍ : ഉത്താരാഖണ്ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് വിജയം. 54121 വോട്ടിനാണ് ധാമി വിജയിച്ചത്. വോട്ടെണ്ണലില്‍ ഉടനീളം അദ്ദേഹം തന്നെയാണ് മുന്നിട്ട് നിന്നത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 90 ശതമാനവും നേടിയാണ് ധാമി ആധികാരിക ജയം നേടിയത്. റെക്കോഡ് ജയവും വോട്ടുമായാണ് പുഷ്‌ക്കർ സിംഗ് ധാമിയുടെ വിജയം. 58258 വോട്ടുകൾ നേടിയ പുഷ്‌ക്കർ സിംഗ് ധാമിക്ക് മണ്ഡലത്തിലെ 92.94 ശതമാനം വോട്ടുകളും ലഭിച്ചു. 62,683 വോട്ടർമാരാണ് ചമ്പാവത് മണ്ഡലത്തിൽ ആകെ വോട്ട് ചെയ്തത്. ഉപതെരഞ്ഞെടുപ്പില്‍ 64.08 ശതമാനം പോളിംഗാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്.

ധാമിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ഈ വിജയം അനിവാര്യമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപി അധികാരം നിലനിര്‍ത്തുകയും ധാമി മുഖ്യമന്ത്രിയായി അധികാരത്തിലേറുകയും ചെയ്തു. എന്നാല്‍ ഖത്തിമയില്‍ കോണ്‍ഗ്രസിന്റെ ഭുവന്‍ ചന്ദ്ര കാപ്രിയോട് 6,579 വോട്ടിന് ദാമി പരാജയപ്പെട്ടു. ചമ്പാവടില്‍ ധാമി പരാജയപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുഷ്‌കര്‍ സിങ് ധാമി രാജിവെക്കേണ്ടി വരുമായിരുന്നു. ധാമിക്ക് മത്സരിക്കാന്‍ വേണ്ടി ബി ജെ പി എംഎല്‍എ കൈലാഷ് ഗെഹ്തോരി കഴിഞ്ഞ മാസം ചമ്പാവത്തില്‍ നിന്ന് രാജിവെച്ചിരുന്നു.

എതിർ സ്ഥാനാർത്ഥി കോൺഗ്രസ്സിന്റെ നിർമ്മല ഗാഹ്‌ടോരിക്ക് ലഭിച്ചത് 3233 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥിയും സമാജ് വാദി പാർട്ടി പിന്തുണയോടെ മത്സരിച്ച മനോജ് കുമാർ ഭട്ടിന് 413 വോട്ടുകളും സ്വതന്ത്രനായ ഹിമാൻഷൂ ഗാർകോട്ടിക്ക് 402 വോട്ടും നോട്ടയ്‌ക്ക് 377 വോട്ടുകളുമാണ് ലഭിച്ചത്. ഉത്തരാഖണ്ഡിൽ രണ്ടാം വട്ടവും ഭരണം പിടിച്ച ബിജെപിയുടെ ഇടക്കാല മുഖ്യമന്ത്രി യായിട്ടാണ് പുഷ്‌ക്കർ സിംഗ് ധാമി ആദ്യ ഘട്ട ഭരണത്തിൽ രംഗത്തെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...