ജാനുവിന് 10 കൂടാതെ 40 ലക്ഷം കൂടി നല്‍കി ; പണത്തില്‍ ഒരുപങ്ക് മാവോയിസ്റ്റുകള്‍ക്കെന്നും ആരോപണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് സികെ ജാനുവിന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കിയെന്ന വെളിപ്പെടുത്തല്‍ വന്‍ വിവാദത്തിനാണ് തിരികൊളുത്തിയത്. 10 കോടി രൂപ ചോദിച്ച സികെ ജാനുവിന് 10 ലക്ഷം രൂപ സുരേന്ദ്രന്‍ നല്‍കിയെന്നായിരുന്നു നേരത്തെ പുറത്തു വന്ന വെളിപ്പെടുത്തല്‍. എന്നാല്‍ 10 ലക്ഷത്തിനു പുറമെ മറ്റൊരു 40 ലക്ഷം രൂപ കൂടി സുരേന്ദ്രന്‍ സികെ ജാനുവിന് കൈമാറിയെന്ന പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ജെആര്‍പി മുന്‍ സംസ്ഥാന സെക്രട്ടറി ബി.സി ബാബു.

സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ചാണ് 40 ലക്ഷം രൂപ ജാനുവിന് കൈമാറിയതെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നു ബാബു പറയുന്നു. ജാനുവിന് പണം നല്‍കിയില്ലെന്ന സുരേന്ദ്രന്റെ വാദവും ബാബു തള്ളി. തിരുവനന്തപുരത്ത് അമിത് ഷാ വന്ന ദിവസം സുരേന്ദ്രന്‍ നേരിട്ടാണ് ജാനുവിന് പണം കൈമാറിയതെന്ന് ബാബു പറഞ്ഞു. ‘പണം കൊടുത്തുയെന്നത് സത്യം തന്നെയാണ്. പണം സികെ ജാനു വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നെന്നാണ് പാര്‍ട്ടി ഭാരവാഹികള്‍ പറയുന്നത്. തിരുവനന്തപുരത്ത് വെച്ച്‌ കെ സുരേന്ദ്രന്‍ നേരിട്ടാണ് പണം കൈമാറിയത്.

ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റില്‍ നി​ന്നു സി.​കെ. ജാ​നു കൈ​പ്പ​റ്റി​യ പണത്തില്‍  ഒ​രു പ​ങ്ക് ​നിരോ​ധി​ത സം​ഘ​ട​ന​ക​ള്‍​ക്ക് ല​ഭി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. ആ​രോ​പ​ണ​ത്തി​ന്റെ  അ​ടി​സ്ഥാ​ന​ത്തി​ല്‍ മാവോ​യി​സ്റ്റ് കേസു​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്ന ആ​ന്റി  ടെ​റ​റി​സ്റ്റ് സ്‌​ക്വാ​ഡും (എ​ടി​എ​സ്) സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഘ​ട്ട​ത്തി​ല്‍ ചി​ല​ര്‍ ജാ​നു​വി​നെ കാണാനാ​യി എ​ത്തി​യി​രു​ന്ന​താ​യും അ​തി​ല്‍ ചി​ല ദു​രൂ​ഹ​ത​ക​ള്‍ സം​ശ​യി​ച്ചി​രു​ന്ന​താ​യും ജാ​നു​വി​ന്റെ  പാര്‍ട്ടിയായ ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി (ജെ​ആ​ര്‍​പി) സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ പ്ര​സീ​ത അ​ഴീ​ക്കോ​ട് പറയുന്നു.

കാശ് വാങ്ങിയിട്ട് ഇപ്പോള്‍ തന്നിട്ടില്ലെന്ന് പറയുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. എല്ലാതിനും തെളിവുകളുണ്ട്. സ്വന്തം ആവശ്യത്തിന് പണം ഉപയോഗിക്കാനാണെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു പാര്‍ട്ടി. 10 ലക്ഷത്തിന് പുറമെ ബിജെപി 40 ലക്ഷം കൂടി കൈമാറിയിട്ടുണ്ടെന്നാണ് ഞാന്‍ അറിഞ്ഞത്. സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ചിട്ടാണ് ഈ പണം കൈമാറിയത്. കൈയില്‍ കൃത്യമായ തെളിവുകളില്ല. എങ്കിലും പണം കൈപ്പറ്റിയെന്നാണ് സൂചനകള്‍- ബാബു പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...