ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അതിര്‍ത്തി കടന്ന് വേറിട്ട കല്യാണം. യുപിയില്‍ ബിജെപി നേതാവിന്റെ മകന്‍ പാകിസ്ഥാന്‍ പെണ്‍കുട്ടിയെ ഓണ്‍ലൈനിലൂടെ വിവാഹം ചെയ്തു. ബിജെപി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ തഹ്സീന്‍ ഷാഹിദ് തന്റെ മൂത്തമകന്‍ മുഹമ്മദ് അബ്ബാസ് ഹൈദറിന്റെയും ലാഹോര്‍ നിവാസിയായ ആന്‍ഡ്‌ലീപ് സഹ്റയുടെയും വിവാഹമാണ് നടത്തി കൊടുത്തത്. രണ്ട് അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കാരണം അപേക്ഷിച്ചിരുന്നുവെങ്കിലും വരന് വിസ ലഭിച്ചില്ല. വധുവിന്റെ അമ്മ റാണ യാസ്മിന്‍ സെയ്ദിയെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ഓണ്‍ലൈനില്‍ വിവാഹം നടത്താന്‍ തഹ്സീന്‍ ഷാഹിദ് തീരുമാനിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ഓണ്‍ലൈന്‍ വഴി വിവാഹം നടത്തിയത്. ഷാഹിദ് വിവാഹ ഘോഷയാത്ര നടത്തി ഗംഭീരമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഓണ്‍ലൈന്‍ വിവാഹത്തില്‍ ലാഹോറില്‍ നിന്ന് വധുവിന്റെ കുടുംബം പങ്കെടുക്കുകയായിരുന്നു. ഷിയാ മത നേതാവ് മൗലാന മഹ്ഫൂസുല്‍ ഹസന്‍ ഖാന്‍ ഇസ്ലാമില്‍ ‘നിക്കാഹിന്’ സ്ത്രീയുടെ സമ്മതം അനിവാര്യമാണെന്ന് അറിയിച്ചു. വധു കല്യാണത്തിന് സമ്മതം അറിയിച്ചതോടെയാണ് വിവാഹം നടന്നത്. ഇരുഭാഗത്തും നിന്നും മൗലാനമാര്‍ പങ്കെടുത്ത് ചടങ്ങിന് നേതൃത്വം നല്‍കി. തന്റെ ഭാര്യക്ക് ഇന്ത്യന്‍ വിസ ബുദ്ധിമുട്ടില്ലാതെ ലഭിക്കുമെന്ന് ഹൈദര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1