Friday, April 19, 2024 1:32 am

സിപിഎം പ്രവർത്തകന്റെ കൊല ; ആരോപണം നിഷേധിച്ച് ബിജെപി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : സി പി എം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന സി പി എം ആരോപണം നിഷേധിച്ച് ബി ജെ പി. യാഥാർഥ്യം മനസിലാക്കാതെയാണ് സി പി എം പ്രതികരിക്കുന്നതെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ എൻ. ഹരിദാസ് പറഞ്ഞു. ബി ജെ പിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് എൻ ഹരിദാസ് പറഞ്ഞു. പ്രതികളെ സംരക്ഷിക്കരുതെന്നാണ് ബി ജെ പിക്ക് പറയാനുള്ളത്. കൊലപാതകത്തിന് പിന്നിലെ വസ്തുത പോലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ. പ്രതിഷേധ യോഗങ്ങളിൽ സംസാരിക്കുന്നത് മുഴുവൻ യാഥാർഥ്യങ്ങളാണോയെന്നും ബി ജെ പി ജില്ലാ പ്രസിഡന്റ എൻ. ഹരിദാസ് ചോദിച്ചു.

Lok Sabha Elections 2024 - Kerala

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സി പി എം പ്രവർത്തകനും മൽസ്യത്തൊഴിലാളിയുമായ പുന്നോൽ സ്വദേശി ഹരിദാസിനെ വെട്ടിക്കൊന്നത്. ജോലി കഴിഞ്ഞ് മടങ്ങവേ വീടിനു സമീപത്ത് വച്ചായിരുന്നു വെട്ടിക്കൊന്നത്.  രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്. അതി ക്രൂരമായ നിലയിലാണ് കൊലപാതകം നടത്തിയത്. വെട്ടേറ്റ ഹരിദാസന്റെ കാൽ പൂർണമായും അറ്റുപോയ നിലയിലായിരുന്നു. വീടിനു സമീപത്ത് വെച്ച് നടന്ന ആക്രമണമായതിനാൽ ബഹളം കേട്ട് ബന്ധുക്കളും സംഭവ സ്ഥലത്ത് എത്തി. ഇവരുടെ കൺമുന്നിലായിരുന്നു പിന്നീട് ക്രൂരമായ അക്രമം നടന്നത്.

ഹരിദാസനു നേരെയുള്ള അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സഹോജരൻ സുരനും വെട്ടേറ്റു. വെട്ട് കൊണഅട് ​ഗുരുതരവാസ്ഥയിലായ ഹരിദാസനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു. ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ പ്രദേശത്ത് സി പി എം ബ‌ി ജെപി സംഘർഷമുണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് ഹരിദാസനു നേരെ ആക്രമണമുണ്ടായത്.  തലശ്ശേരി കൊമ്മൽ വാർഡിലെ കൗൺസിലർ വിജേഷിന്റെ പ്രസംഗത്തിന് ശേഷമാണ് കൊലപാതകം നടന്നത്. ക്ഷേത്രത്തിലെ ഉത്സവത്തിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തിൽ നടത്തിയത് പ്രകോപനപരമായ പ്രസംഗമാണെന്നും സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പ്രതികരിച്ചു.

അക്രമം നടന്ന സ്ഥലത്തും പ്രദേശത്തുമായി കൂടുതൽ പൊലവീസിനെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. സി പി എം പ്രവർത്തകനായ ഹരിദാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശേരി ന​ഗരസഭ,ന്യൂബ മാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ സി പി എം ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറ് മണിവരെ നീളും. കൊലയ്ക്ക് പിന്നിൽ ആർ എസ് എസ് ബന്ധം , സി പി എം ആരോപിച്ച സ്ഥിതിക്ക് അക്രമം ഉണ്ടാകാനുള്ള സാധ്യത പോലീസ് മുന്നിൽ കാണുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ അക്രമം ഉണ്ടാകാതിരിക്കാൻ പോലീസും അതീവ ജാ​ഗ്രതയിലാണ്. കൊലപാതകം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ബന്ധുക്കളുടെ മൊഴി എടുത്ത പോലീസ് അക്രമികളുടെ ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ബന്ധുക്കളുടെ മൊഴി അനുസരിച്ച് കൊലപാതകം നടത്തിയവരെ കുറിച്ച് ഏകദേശ ധാരണ പോലീസ് ലഭിച്ചിട്ടുണ്ട്. ഇവർ കടന്നുകളയും മുമ്പ് കസ്റ്റഡിയിലെടുക്കാനാണ് പഴുതടച്ച അന്വേഷണം

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എച്ച്5എൻ1 വൈറസ് : മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

0
എച്ച്5എൻ1 വൈറസ് അഥവാ പക്ഷിപ്പനി മൂലമുള്ള മരണനിരക്ക് അസാധാരണമായി ഉയരുന്ന സാഹചര്യത്തില്‍...

സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രതാ നിർദേശം ; ശക്തമായ കാറ്റിനും സാധ്യത, തീരദേശത്തും ജാഗ്രത

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിനൊപ്പം ഇടിമിന്നല്‍ മുന്നറിയിപ്പും. വിവിധയിടങ്ങളില്‍ മഴയ്ക്കൊപ്പം ഇടിമിന്നല്‍...

നെയ്യാറ്റിന്‍കര ബാലരാമപുരം ഭാഗത്ത് നിന്ന് 1.036 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ബാലരാമപുരം ഭാഗത്ത് നിന്ന് 1.036 കിലോഗ്രാം കഞ്ചാവുമായി യുവാവ്...

തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി ; സുഹൃത്തുക്കൾ നീന്തിക്കയറി

0
തിരുവനന്തപുരം: പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കിൽപ്പെട്ടു കാണാതായി. പള്ളിത്തുറ സ്വദേശി...