തെരെഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് : പരാതികളിൽ വിശദപരിശോധനയ്ക്കൊരുങ്ങി ബിജെപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരഞ്ഞെടുപ്പുഫണ്ട് വെട്ടിച്ചെന്ന ആരോപണങ്ങളെപ്പറ്റി ബി.ജെ.പി. വിശദപരിശോധന നടത്തും. വിദേശയാത്രകഴിഞ്ഞ് തിങ്കളാഴ്ച സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എത്തിയാൽ പരാതികൾ പരിശോധിക്കും. പാർട്ടിക്ക്‌ മാനക്കേടുണ്ടാക്കിയ പരാതികളെപ്പറ്റി ഇതിനകം അദ്ദേഹം പ്രാഥമികവിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യം ചർച്ചചെയ്യാൻ സംസ്ഥാനസമിതിയോ കോർകമ്മിറ്റിയോ ചേരുന്ന തീയതി നിശ്ചയിച്ചിട്ടില്ല. ചുമതലയിൽനിന്നുമാറ്റി ഏതാനും നേതാക്കൾക്കെതിരേ നടപടിയെടുത്തതിനുകാരണം ഫണ്ട് തിരിമറിയല്ല മറ്റുപ്രശ്നങ്ങളാണെന്നാണ് വിശദീകരണം. പണംകിട്ടിയവരുടെയും കിട്ടാത്തവരുടെയും കൊതിക്കെറുവും പോരുമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ചിലരുടെ അടക്കംപറച്ചിൽ.

കോടികളുടെ ഇടപാടുകൾ നടക്കുമ്പോൾ കമ്മിഷൻ സ്വാഭാവികമാണെന്ന് ന്യായീകരിക്കുന്നവരുമുണ്ട്. കൊടിയുടെയും ഫ്ളെക്സിന്റെയും പേരിലുള്ള ആരോപണങ്ങളെക്കാൾ ശക്തം എ ക്ലാസ് മണ്ഡലങ്ങളിലെ പ്രചാരണച്ചെലവിന്റെ പേരിലുള്ളതാണ്. വിജയസാധ്യത തീരെയില്ലാത്ത മണ്ഡലങ്ങളെപ്പോലും ജയസാധ്യതയുള്ള എ ക്ലാസാണെന്നുവരുത്തി വെട്ടിപ്പുനടന്നതായാണ് പരാതി. തിരുവനന്തപുരത്ത് തീരദേശം ഉൾപ്പെട്ട ചില മണ്ഡലങ്ങളിലും ഈ ആക്ഷേപമുണ്ടായി. 31 ലക്ഷം രൂപയുടെ ബാങ്ക് വായ്പ, തിരഞ്ഞെടുപ്പിനു പിന്നാലെ ഒരുനേതാവ് അടച്ചുതീർത്തു, എറണാകുളം ജില്ലയിൽ ചില സ്ഥാനാർഥികൾക്ക് ചെലവിനുള്ള പണമെത്തിയില്ല എന്നും ആരോപണമുണ്ട്. അതേസമയം, പ്രചാരണത്തിന് സ്ഥാനാർഥികളുടെ അനുയായികൾ സ്വന്തംനിലയ്ക്ക് വീഡിയോ പുറത്തിറക്കിയതിന്റെവരെ ചെലവ് ഇതുമായി യാതൊരു ബന്ധവുമില്ലാത്തവർ എഴുതിയെടുത്തിട്ടുമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിവാഹം കഴിഞ്ഞിട്ട് വെറും ആറ് മാസം മാത്രം ; മൊബൈൽ ഫോൺ നന്നാക്കാൻ പോയ...

0
ജയ്പൂർ: രാജസ്ഥാനിലെ അൽവാർ സ്വദേശികളായ നവദമ്പതികളെ ഉത്തർപ്രദേശിലെ ബിജ്‌നോറിലുള്ള വനത്തിൽ ദുരൂഹ...

നിതിൻ രാജിന്‍റെ മരണത്തിൽ മുഖ്യപ്രതിയായ അധ്യാപകൻ ഡോ.എം.കെ റാമിനെ കോടതി വിട്ടയച്ചു

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്‍റെ...

പവർകെട്ട് ഉണ്ടെങ്കിൽ സർജറി നടത്തരുത് ; പവർകട്ടിന് ശേഷം സർജറി നടത്താമല്ലോയെന്ന് മന്ത്രി കെ...

0
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് സിഎച്ച്‍സിയിൽ മുറിവേറ്റ് വന്ന രോ​ഗിയെ ചികിത്സിക്കുന്നതിൽ വീഴ്ചയെന്ന...

​യുക്രെയ്ൻ തീരത്തെ കപ്പലാക്രമണം ; മലയാളിയായ അഖിൽ ജോയൻ ഉൾപ്പെടെ 10 നാവികർ കൊല്ലപ്പെട്ടതായി...

0
ന്യൂഡൽഹി: യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം....