സ്റ്റേഷൻ പരിധിയെ ചൊല്ലി ആശയക്കുഴപ്പം ; വൈറ്റിലയിൽ പ്രത്യേക പോലീസ് സ്റ്റേഷൻ വേണമെന്ന് നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി നഗരത്തിന്റെ പ്രധാന ഗതാഗത കേന്ദ്രമായി മാറിയ വൈറ്റിലയിൽ പ്രത്യേക പോലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ വൈറ്റില പ്രദേശം മരട്, കടവന്ത്ര, പാലാരിവട്ടം പോലീസ് സ്റ്റേഷനുകളുടെ അതിർത്തികളിലായി വിഭജിക്കപ്പെട്ടിരിക്കുന്നതിനാൽ അടിയന്തര സാഹചര്യങ്ങളിൽ പോലീസ് എത്തിച്ചേരാൻ കാലതാമസം നേരിടുന്നതായാണ് നാട്ടുകാരുടെ പരാതി. വൈറ്റില മൊബിലിറ്റി ഹബ്ബ്, മെട്രോ സ്റ്റേഷനുകൾ, വാട്ടർ മെട്രോ, റെയിൽവേ മാർഷലിംഗ് യാർഡ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് വൈറ്റില. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നായ ഇവിടെ ദിവസേന പതിനായിരക്കണക്കിന് വാഹനങ്ങളും യാത്രക്കാരും എത്തിച്ചേരുന്നുണ്ട്.

എന്നാൽ ക്രമസമാധാന പ്രശ്നങ്ങളോ അപകടങ്ങളോ ഉണ്ടായാൽ ഏത് സ്റ്റേഷന്റെ പരിധിയാണെന്ന കാര്യത്തിൽ പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകുകയും പൊലീസ് സമയബന്ധിതമായി എത്തുന്നതിൽ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി വൈറ്റിലയിൽ പ്രത്യേക പോലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്നാണ് ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...

ആശങ്കയ്ക്ക് വിരാമം; കെ.ടി.യുവിൽ അഞ്ചാം സെമസ്റ്ററിലെ ഇയർ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി

0
തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വ്വകലാശാലയിലെ ഇയര്‍ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി....