കെപിസിസി പ്രസിഡന്റ് തീരുമാനം ; വിശദമായ ചർച്ചയ്ക്ക് നേതാക്കൾ ഡൽഹിയിലെത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെപിസിസിയുടെ പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്നതിനു മുന്നോടിയായുള്ള ചർച്ചകൾക്കായി സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ കോൺഗ്രസ് ഹൈക്കമാൻഡ് വൈകാതെ ഡൽഹിക്കു വിളിപ്പിക്കും. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കെപിസിസി പ്രസിഡന്റ്, വർക്കിങ് പ്രസിഡന്റുമാർ, മുതിർന്ന നേതാക്കൾ എന്നിവരുമായി പാർട്ടി പ്രസി‍ഡന്റ് മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയായി വി.ഡി.സതീശനെ തീരുമാനിച്ച രീതിയിൽ സംസ്ഥാന നേതാക്കളെ ഡൽഹിക്കു വിളിപ്പിച്ച് അഭിപ്രായമറിഞ്ഞ ശേഷമാകും കെപിസിസി പ്രസിഡന്റിനെയും വർക്കിങ് പ്രസിഡന്റിനെയും നിശ്ചയിക്കുക. പ്രവർത്തക സമിതിയംഗം എ.കെ.ആന്റണിയുടെയും എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെയും അഭിപ്രായവും തേടും.

സംസ്ഥാന നേതൃത്വം ഒന്നടങ്കം ഒറ്റപ്പേര് നിർദേശിച്ചാൽ ഹൈക്കമാൻഡ് അതിനൊപ്പം നിൽക്കും. അതിനു സാധ്യതയില്ലാത്തതിനാൽ, ഏതാനും പേരുകളടങ്ങിയ ചുരുക്കപ്പട്ടികയാകും സംസ്ഥാനം കൈമാറുക. സർക്കാരുമായി യോജിച്ചുപോകുന്നയാൾ പ്രസിഡന്റാകണമെന്ന അഭിപ്രായത്തിനാണു പാർട്ടിയിൽ മുൻതൂക്കം. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കെപിസിസി പ്രസിഡന്റ് പദവിയിലിരുന്ന് വി.എം.സുധീരൻ ഉയർത്തിയ വെല്ലുവിളി സർക്കാരിനുണ്ടാക്കിയ ദോഷം മറക്കരുതെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. വിദേശത്തായിരുന്ന രാഹുൽ ഗാന്ധി തിരിച്ചെത്തിയതോടെ, കേരളവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സംഘടനാതല നിയമനങ്ങൾ കഴിഞ്ഞ ദിവസം ഹൈക്കമാൻഡ് നടത്തിയിരുന്നു.

മന്ത്രിയായ സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റ് പദമൊഴിയാനുള്ള സന്നദ്ധത കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയെ സണ്ണി ജോസഫ് അറിയിച്ചിട്ടുണ്ട്. വർക്കിങ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാറും പി.സി.വിഷ്ണുനാഥും ഇതേകാരണത്താൽ ഒഴിയും. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, വർക്കിങ് പ്രസിഡന്റ് കൂടിയായ ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ എംഎൽഎ എന്നിവർ പ്രസിഡന്റ് പദത്തിനായി സജീവമായി രംഗത്തുണ്ട്. ജോസഫ് വാഴയ്ക്കൻ, കെ.സി.ജോസഫ്, എം.എം.ഹസൻ എന്നിവരും പദവി ആഗ്രഹിക്കുന്നു. തലമുറമാറ്റത്തിനു വഴിയൊരുക്കുന്ന തീരുമാനം ഹൈക്കമാൻഡിൽ നിന്നുണ്ടാവുമെന്ന പ്രതീക്ഷയിലാണ് മാത്യുവും ഷാഫിയും.

കെ.സി.വേണുഗോപാലിന്റെ പിന്തുണയുറപ്പാക്കാനുള്ള നീക്കങ്ങളും അണിയറയിൽ സജീവം. പ്രസിഡന്റ് പദത്തിലേക്ക് ജനപ്രതിനിധികളെ പരിഗണിക്കരുതെന്ന് വാഴയ്ക്കൻ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന നേതൃത്വത്തിന് അതിനോടു യോജിപ്പില്ല. മുൻപ് മത്സരിച്ച തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് അരുവിക്കരയിലേക്കു നിർബന്ധിച്ചു മാറ്റിയതാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ തന്റെ തോൽവിക്കു കാരണമെന്ന പരിഭവം പങ്കുവയ്ക്കുന്ന വി.എസ്.ശിവകുമാറും സംഘടനാതലത്തിൽ പദവിക്കായി രംഗത്തുണ്ട്. ഡൽഹിയിലെത്തി നേതൃത്വത്തെ കാണാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കീർത്തനയുടെ മരണം: പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...