ബിജെപി സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിട്ടില്ല, അച്ചടക്ക നടപടി ആഭ്യന്തര കാര്യം : രാജീവ് ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അച്ചടക്ക നടപടികൾ ആഭ്യന്തര കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യ പാർട്ടിയിൽ അച്ചടക്ക നടപടികൾ സാധാരണം. ഇത് പൊതുസമൂഹത്തെയോ മാധ്യമങ്ങളെയോ ബാധിക്കില്ല. പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ്റേതെന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും പ്രചരിക്കുന്ന ‘ബിജെപിയുടെ ഓഫിസ് സർക്കുലർ സത്യവിരുദ്ധമാണ്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരു തര ത്തിലുമുള്ള സാമ്പത്തിക ക്രമക്കേടുകളും പാർട്ടിയിൽ നടന്നതായി എവിടെയും കണ്ടെത്തിയിട്ടില്ല. രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽത്തന്നെ ദേശീയ തലം മുതൽ സംസ്ഥാന, ജില്ല, നിയോജക മണ്‌ഡലം തലത്തിൽ വരെ പാർട്ടി ഓഡിറ്റിംഗ് ഭംഗിയായി പൂർത്തീകരിച്ച പാർട്ടിയാണ് ബി.ജെ.പി. തീർത്തും സുതാര്യമായ സംവിധാനത്തിലാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കേരളത്തിൽ പൂർത്തീകരിച്ചത് എന്നതിൻ്റെ തെളിവാണ്, ചരിത്രത്തിലാദ്യമായി മുന്ന് എം.എൽ.എമാരെ നിയമസഭയിലേക്ക് വിജയിപ്പിക്കാൻ പാർട്ടിക്ക് സാധിച്ചത്. നിരവധി നിയോജക മണ്‌ഡലങ്ങളിൽ അതിശക്തമായ മത്സരം കാഴ്ചവയ്ക്കാനും ബിജെപിക്ക് സാധിച്ചു. ഇക്കാര്യത്തിൽ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി തന്നെ നേരിട്ട് പാർട്ടി നേതാക്കളെയും പ്രവർത്തകരേയും അനുമോദിച്ചതുമാണ്. രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...