പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് വികാര നിർഭര യാത്രയയപ്പ് നൽകി ഇറാൻ

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് വിട നല്‍കി ഇറാൻ. ആറ് ദിവസം നീണ്ട ചടങ്ങുകൾക്കൊടുവിൽ ആയത്തുള്ള ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി. ജന്മനാടായ ഇറാനിലെ മാഷ്ഹദിലായിരുന്നു സംസ്കാരം. ഷിയാ മുസ്ലിങ്ങളുടെ പുണ്യനഗരങ്ങളായ ഇറാഖിലെ കർബലയും നജാഫും അടക്കമുള്ള ഇടങ്ങളിലൂടെ വിലാപയാത്രയായി സഞ്ചരിച്ച ശേഷമാണ് ഖമനേയിയുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹം മാഷ്ഹദിലെത്തിൽ സംസ്കരിച്ചത്. അമേരിക്കയുടെ ആക്രമണം ടെഹ്റാനിലേക്കും ഛബഹർ അടക്കമുള്ള മറ്റ് പ്രധാന തുറമുഖ നഗരങ്ങളിലേക്കും തുടരുമ്പോഴും ലക്ഷങ്ങളാണ് സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ഒഴുകിയെത്തിയത്. നിശ്ചയിച്ചതിലും എട്ട് മണിക്കൂറോളം വൈകിയാണ് അലി ഖമനേയിയുടെ സംസ്കാരചടങ്ങുകൾ നടന്നത്. മഷ്ഹദിൽ ഇമാം റെസയുടെ ശവകുടീരത്തോട് ചേർന്നാണ് അലി ഖമനേയിക്കും അന്ത്യവിശ്രമമൊരുക്കിയത്.

അതേസമയം, അലി ഖമനേയിയുടെ സംസ്കാരചടങ്ങുകൾ എട്ടുമണിക്കൂറോളം വൈകിയതിൽ യുഎസിന്റെ ആക്രമണങ്ങളുമായി ബന്ധമില്ലെന്ന് ഇറാനിയൻ അധികൃതർ അറിയിച്ചു. ജൂലായ് നാലിന് ആരംഭിച്ച വിലാപയാത്ര ഇറാനിലെയും ഇറാഖിലെയും പുണ്യന​ഗരങ്ങൾ പിന്നിട്ടാണ് വ്യാഴാഴ്ച മഷ്ഹദിലെത്തിയത്. ഇതിനിടെയാണ് ടെഹ്റാനെയും മഷ്ഹദിനെയും ബന്ധിപ്പിക്കുന്ന റെയിൽപാത യുഎസ് ആക്രമണത്തിൽ തകർന്നത്. എന്നാൽ, സംസ്കാരചടങ്ങ് വൈകിയതിന് ഇതുമായി ബന്ധമില്ലെന്നാണ് ഇറാനിയൻ അധികൃതരുടെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...