ബി.ജെ.പി സുരേഷ് ഗോപിക്ക് പഠിക്കുന്നു ; തെരഞ്ഞെടുപ്പ് പരാജയം പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുരേഷ് ഗോപിക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി നേരിട്ട വമ്പന്‍ പരാജയത്തെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാജ്യസഭാ എം പി സുരേഷ് ഗോപിക്ക് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. സുരേഷ് ഗോപിയുടെ റിപ്പോര്‍ട്ട് നിലവിലെ അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ നിര്‍ണായകമാകുമെന്നാണ് വിവരം.

സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് സുരേഷ് ഗോപി നല്‍കുന്നതെങ്കില്‍ സുരേന്ദ്രന്‍ പക്ഷം മറുപടി നല്‍കേണ്ടി വരും. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കാര്യങ്ങളും സുരേന്ദ്രന് വെല്ലുവിളിയാണ്‌. കേന്ദ്ര നിര്‍ദേശ പ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഇ ശ്രീധരന്‍, സി വി ആനന്ദ് ബോസ്, ജേക്കബ് തോമസ് അടക്കമുളളവര്‍ സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് തോല്‍വിക്കും അതിനുശേഷമുണ്ടായ വിവാദങ്ങളിലും സംസ്ഥാന നേതൃത്വം പ്രതിരോധത്തിലായിരിക്കെയാണ് കേന്ദ്ര നേതൃത്വം ശക്തമായ നടപടികളുമായി മുന്നോട്ട് നീങ്ങുന്നത്. കേരളത്തിലെ ഏക സിറ്റിംഗ് സീറ്റായ നേമം നഷ്‌ടപ്പെടുത്തിയതും ഒരു സീറ്റില്‍ പോലും ജയിക്കാനാകാതെ വന്നതും കേന്ദ്രനനേതൃത്വത്തിന് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

സംസ്ഥാന നേതൃത്വത്തെ മാറ്റണമെന്ന ആവശ്യം പാര്‍ട്ടിക്കുളളില്‍ ഇതിനോടകം ശക്തമാണ്. ഇതിനു പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള പരാതി, തെരഞ്ഞെടുപ്പ് തോല്‍വി എന്നിവയെക്കുറിച്ച്‌ അന്വേഷിക്കാന്‍ സുരേഷ് ഗോപിയെ കേന്ദ്രം നിയോഗിച്ചിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...