പ്രധാനമന്ത്രിക്ക് എതിരെ പരാമര്‍ശം ; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രാധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി. സംസ്ഥാന വ്യാപകമായി വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കാനാണ് പ്രവര്‍ത്തകരോട് ആഹ്വാനം. പ്രധാനമന്ത്രിയേയും മാതാവിനേയും കുറിച്ച് അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തി എന്നാണ് പരാതിയില്‍ പറയുന്നത്. ജാന്‍മണിക്കെതിരെ ക്രമിനല്‍ കേസെടുക്കണമെന്നാണ് ആവശ്യം. ഇന്ന് രാവിലെയോടുകൂടി ഉന്നത പോലീസ് മേധാവിക്കും പരാതി നല്‍കാന്‍ ബിജെപി സംസ്ഥാന നേതൃത്വം തയാറെടുക്കുന്നുണ്ട്. സംഭവത്തില്‍ ക്ഷമ ചോദിച്ച് ജാന്‍മണി രംഗത്തെത്തിയിരുന്നു.

ആരേയും വേദനിപ്പിക്കാന്‍ പറഞ്ഞതല്ല. എന്റെ കയ്യില്‍ നിന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. എന്റെ തെറ്റാണ്, അങ്ങനെയൊരു പ്രസ്താവന നടത്തുന്നതിന് മുന്നേ അത് പരിശോധിച്ചില്ല. അത് ആരും ഗൗരവത്തിലെടുക്കരുത്. ഒരു തമാശയായി കണ്ടാല്‍ മതി – എന്നാണ് ജാന്‍മണി പറയുന്നത്. മുന്‍പ് പ്രചരിച്ച വിഡിയോയില്‍ മോദിയുടെ മാതാപിതാക്കളെ അപഹസിച്ച് ജാന്‍മണി സംസാരിച്ചിരുന്നു. സിജെപി സമരത്തിന് പിന്തുണയുമായി ജാന്‍മണി ഡല്‍ഹിയിലെത്തിയിരുന്നു. രണ്ടുദിവസമാണ് ജാന്‍മണി പ്രതിഷേധത്തില്‍ പങ്കെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചങ്ങരംകുളം സബ് ട്രഷറി ഓഫീസിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതിക്കാർക്ക് സർക്കാർ 5,79,860 രൂപയും...

0
മലപ്പുറം: ചങ്ങരംകുളം സബ് ട്രഷറി ഓഫീസിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതിക്കാർക്ക്...

പത്തനംതിട്ട ധന്യ – രമ്യ തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍...

0
പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ ധന്യ - രമ്യ തീയേറ്ററില്‍ ലീഗല്‍ മെട്രോളജി...

വൈദ്യുതി പ്രതിസന്ധി ; സര്‍ക്കാരിന് ദീര്‍ഘവീക്ഷണമില്ല ; പറ്റുന്നില്ലെങ്കില്‍ രാജിവെച്ച് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണം :...

0
കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയെയും വകുപ്പു മന്ത്രിയെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച്...

ജലബോംബുകളായി കലഞ്ഞൂരിലെ പാറമടകള്‍ : നാടിനെ കാത്തിരിക്കുന്നത് വന്‍ ദുരന്തം

0
കലഞ്ഞൂര്‍ : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പാറമടകളില്‍ കെട്ടികിടക്കുന്ന വെള്ളം ജലബോംബുകളായി മാറുന്നു....