ബിജെപി സമ്പൂര്‍ണ കോര്‍ കമ്മറ്റി യോഗം തിരുവനന്തപുരത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റി ഓഫീസിലെ തമ്മില്‍ത്തല്ലും, പോസ്റ്റല്‍ വിവാദവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്കിടെ ബിജെപി സമ്പൂര്‍ണ കോര്‍ കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരുന്നു. രാജിവ് ചന്ദ്രശേഖര്‍ അധ്യക്ഷനായി ചുമതല ഏറ്റെടുത്ത ശേഷമുള്ള ആദ്യ യോഗമാണ് ചേരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പും പാര്‍ട്ടി പുനസംഘടനയും അടക്കമുള്ള വിഷയങ്ങളാണ് ചര്‍ച്ചയാവുക. സംസ്ഥാന അധ്യക്ഷപദം പിടിക്കാന്‍ കേരള ബിജെപിയിലെ കെ സുരേന്ദ്രന്‍- കൃഷ്ണദാസ്- ശോഭാ സുരേന്ദ്രന്‍ വിഭാഗങ്ങള്‍ നീക്കം ശക്തമാക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷ പദത്തില്‍ എത്തുന്നത്. കേന്ദ്രത്തിന്റെ ഈ നീക്കത്തില്‍ ഞെട്ടല്‍ മാറാതെ നില്‍ക്കുകയാണ് സംസ്ഥാന നേതൃത്വവും അണികളും.

പിന്നാലെ ബിജെപിക്ക് അകത്തെ പടല പിണക്കവും പോരും കൂടുതല്‍ ശക്തമാവുകയും ചെയ്തു. ഇതിന്റെ ഭാഗമായി പോസ്റ്റര്‍ യുദ്ധവും രാജിവ് ചന്ദ്രശേഖര്‍ സംസ്ഥാന കാര്യാലയത്തില്‍ ഉള്ളപ്പോള്‍ തന്നെ നേതാക്കള്‍ തമ്മില്‍ സംഘര്‍ഷം അരങ്ങേറുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ബിജെപിയെ രാജീവ് ചന്ദ്രശേഖറിന് എങ്ങനെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും എന്ന് ആശങ്കയിലാണ് അണികള്‍. ഇതിനിടെയാണ് ആദ്യ കോര്‍ കമ്മിറ്റി യോഗം നടക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...