ബിജെപി മത്സരിക്കുന്ന ഭൂരിഭാ​ഗം സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളെ തീരുമാനിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്ന ഭൂരിഭാ​ഗം സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളെ തീരുമാനിച്ചു. ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ബിജെപി തെരഞ്ഞെടുപ്പ് സമിതി യോ​ഗത്തിലാണ് തീരുമാനമായത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ആദ്യഘട്ട പട്ടിക പുറത്തുവിടുമെന്നാണ് വിവരം. 50ഓളം പേര്‍ ആദ്യ പട്ടികയില്‍ ഉണ്ടാകുമെന്നാണ് സൂചന. സംസ്ഥാന നേതൃത്ത്വത്തിന്റെ പട്ടികയിൽ കാര്യമായ മാറ്റം ബിജെപി ദേശീയ നേതൃത്വം നിർ​ദേശിച്ചിട്ടില്ലെന്നാണ് നേതാക്കൾ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോ​ഗത്തിലാണ് തീരുമാനമായത്. ബംഗാളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തിലും തീരുമാനമായി.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ആദ്യ പട്ടിക പുറത്തുവിടും. കേരളത്തിലെയും ബം​ഗാളിലെയും സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനായാണ് മാരത്തൺ ചർച്ച നടത്തിയത്. അമിത് ഷാ, ദേശീയ അധ്യക്ഷന്‍ നിതിൻ നവീൻ, രാജ്നാഥ് സിങ്, സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ തുടങ്ങിയ മുതിർന്ന നേതാക്കൾ ചര്‍ച്ചയില്‍ പങ്കെടുത്തു. ചില സീറ്റുകളിൽ സംസ്ഥാന നേതൃത്വം ചർച്ച നടത്തി കേന്ദ്ര നേതൃത്വത്തെ അറിയിക്കും. ഞായറാഴ്ചയോ തിങ്കളാഴ്ചയോ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകും. നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ, മലമ്പുഴയിൽ കൃഷ്ണകുമാർ, കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസ് എന്നിവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടെന്നാണ് സൂചന.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല യുവതീപ്രവേശനം : എ പത്മകുമാറിനെ തള്ളി പിണറായി വിജയന്‍

0
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്ത്...

കേരള സാങ്കേതിക സർവ്വകലാശാലയിൽ ഉത്തരക്കടലാസ് മോഷണം പോയതായി പരാതി

0
കണ്ണൂർ : കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KTU) മൂല്യനിർണ്ണയ ക്യാമ്പിൽ സൂക്ഷിച്ചിരുന്ന...

മമത ബാനർജി ഉൾപ്പെടെ ഉള്ള നേതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിമത എംപിയുടെ മകൻ

0
കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ പാർട്ടി അധ്യക്ഷ മമത...

യുഡിഎഫ് സർക്കാ‍ർ‌ തുടക്കത്തിൽതന്നെ സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാ‍ർ‌ തുടക്കത്തിൽതന്നെ സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി...