പ്ലാന്തേൽപടി – പെണ്ണുക്കര ദേവീക്ഷേത്രം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മാർച്ചും ധർണ്ണയും നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: പ്ലാന്തേൽപടി – പെണ്ണുക്കര ദേവീക്ഷേത്രം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ആലാ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണ്ണയും നടത്തി. പഞ്ചായത്തു ഓഫീസ്, പോസ്റ്റ്‌ ഓഫീസ്, കൃഷി ഓഫീസ്, സ്കൂളുകൾ, വില്ലേജ് ഓഫീസ്, പെണ്ണുക്കര ദേവീക്ഷേത്രം, മാർത്തോമാ പള്ളി തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്നതിനു ജനങ്ങൾ ആശ്രയിക്കുന്ന പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡാണിത്. ഈ റോഡിൻ്റെ വർക്ക്‌ ടെൻഡർ എടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും പണി തുടങ്ങാത്ത അവസ്ഥയാണ്.

അധികാരികളുടെ കെടുകാര്യസ്ഥതയിൽ ജനങ്ങൾ ദുരിതത്തിലാണ്.
അടിയന്തരമായി റോഡിൻ്റെ ശോചനീയവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവിശ്യപ്പെട്ടു നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് പി. എസ് സതീഷ് കുമാർ അദ്ധ്യക്ഷനായി. മണ്ഡലം വൈസ് പ്രസിഡൻ്റ് പി. ബി അഭിലാഷ്, കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് കെ. സത്യപാലൻ, പഞ്ചായത്ത് ജന: സെക്രട്ടറി ടി. ജി രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. സി രാജീവ്, അനീഷ ബിജു, കെ. കെ അനൂപ്, ശരണ്യ സുജിൻ, രാധാകൃഷ്ണൻ നെടുവരം കോട്, വി. എൻ സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

0
തിരുവനന്തപുരം: അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ...

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം : ഒരാൾ അറസ്റ്റിൽ

0
ആലുവ: മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ...

പിഎം ശ്രീയിൽ പുതുതായി സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

0
കോഴിക്കോട്: പിഎം ശ്രീയിൽ പുതുതായി സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി...