നിര്‍മ്മാണത്തിനായി നഗരസഭ റോഡ് വെട്ടിപ്പൊളിച്ച് ആറുമാസമായിട്ടും പണി ആരംഭിക്കാത്ത കരാറുകാരനെതിരെ നഗരസഭ കൗണ്‍സിലറുടെ പരാതി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : നിര്‍മ്മാണത്തിനായി റോഡ് വെട്ടിപ്പൊളിച്ച് ആറുമാസമായിട്ടും പണി ആരംഭിക്കാത്ത കരാറുകാരനെതിരെ നഗരസഭ കൗണ്‍സിലര്‍ പരാതി നല്‍കി. നഗരസഭ 23-ാം വാര്‍ഡിലെ കല്ലുവരമ്പ് – പാണ്ഡവന്‍പാറ റോഡ് വെട്ടിപ്പൊളിച്ച് ആറുമാസമായിട്ടും നിര്‍മാണം ആരംഭിക്കാത്തതിനെതിരെയാണ് വാര്‍ഡ് കൗണ്‍സിലര്‍ കെ. ഷിബുരാജന്‍ സെക്രട്ടറി എ.എം. മുംതാസിന് പരാതി നല്‍കിയത്. കരാറുകാരന്‍ പി.സി.തോമസിനെതിരെ പോലീസില്‍ പരാതി നല്‍കണമെന്നും നിയമാനുസൃത ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

ജനകീയ ആസൂത്രണ പദ്ധതി പ്രകാരം വാര്‍ഡ്തല പ്രവര്‍ത്തികള്‍ക്കായി അനുവദിച്ച ഏഴ് ലക്ഷം രൂപ വിനിയോഗിച്ച് കല്ലു വരമ്പ് – പാണ്ഡവന്‍പാറ റോഡ്, കല്ലംങ്കാട്ടില്‍ റോഡ് എന്നീ റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ഒമ്പത് മാസം മുന്‍പ് നഗരസഭ കരാര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതാണ്. റോഡ് നിര്‍മ്മാണത്തിനായി കല്ലംങ്കാട്ടില്‍ റോഡില്‍ കിഫ്ബി പദ്ധതി പ്രകാരം പൈപ്പ് ലൈന്‍ സ്ഥാപിച്ച് പ്രഷര്‍ പരിശോധന കഴിഞ്ഞ മാര്‍ച്ച് മാസത്തോടെ പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു.

കുത്തനെ കയറ്റമുള്ള കല്ലുവരമ്പ് – പാണ്ഡവന്‍പാറ റോഡില്‍ കയറ്റം തുടങ്ങുന്നത് ഉള്‍പ്പെടെയുള്ള ഭാഗത്ത് കഴിഞ്ഞ മാര്‍ച്ച് അവസാനത്തോടെ നിര്‍മാണം നടത്തുന്നതിനായി കരാറുകാരന്‍ റോഡ് വെട്ടിപ്പൊളിക്കുകയായിരുന്നു. ഇതേ റോഡില്‍ ഇരുചക്ര വാഹനങ്ങളടക്കം മറിഞ്ഞുള്ള അപകടം പതിവാണ്. കല്ലംങ്കാട്ടില്‍ റോഡില്‍ കാല്‍നടയായി പോലും കടന്നു പോകാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. പരാതിപ്പെടുമ്പോഴെല്ലാം പണി ഉടനെ പൂര്‍ത്തീകരിക്കാമെന്ന് നിരവധി തവണ ഉറപ്പു നല്‍കുകയും പിന്നീട് കരാറുകാരന്‍ അത് ലംഘിക്കുകയുമാണ് പതിവെന്ന് കെ.ഷിബുരാജന്‍ നഗരസഭാ സെക്രട്ടറിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രൈവർക്ക് അപസ്മാരം ; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു ; ട്രെയിൻ ഗതാഗതം...

0
ഒഞ്ചിയം : റെയിൽവേ ട്രാക്കിൽ ടിപ്പർ ലോറി മറിഞ്ഞു ട്രെയിൻ ഗതാഗതം...

കോൺ​ഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ല് : രമ്യ ഹരിദാസിന്റെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

0
തിരുവനന്തപുരം: ചിറയിൻ കീഴിൽ കോൺ​ഗ്രസ് പ്രവർ‌ത്തകരുടെ തമ്മിൽത്തല്ലുമായി ബന്ധപ്പെട്ട സംഭവത്തിൽ രമ്യഹരിദാസ്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : ഇ.ഡി. കണ്ടുകെട്ടിയ 128 കോടിയുടെ വസ്തുക്കൾ ലേലം ചെയ്യാൻ...

0
തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇ.ഡി. കണ്ടുകെട്ടിയ സ്വത്തുക്കളിന്മേലുള്ള...

അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു

0
അങ്കമാലി: ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു. അസം ദക്ഷിൺ ബെൽഗുരി...