ബാബരി പള്ളി പൊളിച്ച് അമ്പലം പണിത് ഉദ്ഘാടനത്തിന് ക്ഷണിക്കുകയാണ് ബിജെപി, നിരസിക്കാൻ കോൺ​ഗ്രസിനാവുന്നില്ല : സിപിഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബാബറി പള്ളി പൊളിച്ച സ്ഥലത്ത് അമ്പലം പണിത് അതിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കുകയാണ് ബിജെപിയെന്നും ആ ക്ഷണം നിരസിക്കാൻ കോൺ​ഗ്രസിന് കഴിയുന്നില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. അത്തരം ക്ഷണം നിരസിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് കഴിഞ്ഞു. എന്നാൽ ആ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ഉറങ്ങുമ്പോൾ കോൺഗ്രസ് ആയിരുന്നവർ ഉണരുമ്പോൾ ബിജെപിയാകുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറിയായതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.

ഇന്ത്യൻ മതേതര മൂല്യങ്ങളുടെ നെഞ്ചിൽ കഠാര കുത്തിയിറക്കി ആ സ്ഥലത്തേക്കാണ് ബി ജെ പി ക്ഷണിക്കുന്നത്. ബിജെപിയുടെ ക്ഷണം തള്ളികളയുന്നുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. വയനാട് ലോക്സഭാ സീറ്റിൽ സിപിഐ മത്സരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ​ഗാന്ധി തന്നെ മത്സര രം​ഗത്തേക്കെത്തുമെന്ന വാർത്തകൾക്കിടയിലാണ് വയനാട് സീറ്റിൽ സിപിഐ മത്സരിക്കുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കിയത്. ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നേർക്കുനേർ വരുമോ എന്നത് ചർച്ചയായിരുന്നു. ഗവർണർ പദവി അനാവശ്യമായതാണ്. കൊളോണിയൽ വാഴ്ചയുടെ അവശേഷിപ്പാണത്. ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിക്കാൻ ശ്രമിക്കുകയാണ് ഗവർണർ. ജനാധിപത്യ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണത്. മാധ്യമ പ്രവർത്തകർക്കെതിരായ കേസിന്റെ വിശദാംശങ്ങൾ അറിയില്ല. എപി ജയനെ എല്ലാ സ്ഥാനത്തു നിന്നും മാറ്റി. തിരുത്തൽ നടപടിയുടെ ഭാഗമായാണ് നടപടിയെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...