എംപിമാരെ പുറത്താക്കുന്നതിലൂടെ ബിജെപി രാജ്യത്തിൻ്റെ വായ് മൂടി കെട്ടുന്നു : ജോൺസൺ കണ്ടച്ചിറ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പാർലമെൻറിൽ പ്രതിഷേധിച്ചതിന്റെ പേരിൽ 143 എംപിമാരെ പുറത്താക്കിയ നടപടി അപലപനീയമാണെന്നും ഇതിലൂടെ രാജ്യത്തിന്റെ വായ്മൂടി കെട്ടുകയാണ് ബിജെപി ഭരണകൂടം ചെയ്തിരിക്കുന്നതെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ പറഞ്ഞു. പാർലമെന്റിൽ യുവാക്കൾ നടത്തിയ പുക സ്ഫോടനം സംബന്ധിച്ചും സുരക്ഷാ വീഴ്ച സംബന്ധിച്ചും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പാർലമെന്റിൽ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്ത നടപടികൾ പ്രതിഷേധിച്ച് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വായ് മൂടി കെട്ടിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് പാർലമെൻ്റിലടക്കം നടക്കുന്നത്. പ്രതിപക്ഷ മുക്ത പാർലമെന്റിലൂടെ പൗരവിരുദ്ധ നിയമങ്ങൾ പാസാക്കുകയാണ്. ഭാരതീയ ന്യായ സംഹിത ബില്ല് ഒരു ചർച്ചയും കൂടാതെ പാസാക്കി എടുത്തിരിക്കുകയാണ് ബിജെപി ഭരണകൂടം. രാജ്യ ഭൂരിപക്ഷത്തെ സാരമായി ബാധിക്കുന്ന നിരവധി നിർദ്ദേശങ്ങൾ ഇതിലുണ്ട്. ഇത്തരം നിരവധി നിയമനിർമാണങ്ങൾ ബിജെപി ഭരണത്തിൻ കീഴിൽ പാർലമെൻറിൽ പാസാക്കി കഴിഞ്ഞു. ജനാധിപത്യത്തെ ബാധിക്കുന്ന ഏത് വിഷയത്തിലും പൗരന്മാർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റിയാസ് കുമ്മണ്ണൂർ സ്വാഗതം പറഞ്ഞു. ജനറൽസെക്രട്ടറി ഓർഗനൈസർ ഷെയ്ക്ക് നജീർ, ജില്ലാ സെക്രട്ടറി സഫിയ പന്തളം, ജില്ലാ ട്രഷറർ ഷാജി കോന്നി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എംഡി ബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ സിയാദ് നിരണം, ഷൈജു ഉളമ, മുഹമ്മദ് പി സലീം, പത്തനംതിട്ട നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷമീർ എസ് എന്നിവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം ; കപ്പൽ മുങ്ങി

0
ന്യൂഡൽഹി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ 'എം.എസ്.വി ഫൈസ്...

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക് ; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ...

0
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട...

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...