പത്തനംതിട്ട : ലോക്സഭയിലെ പ്രതിപക്ഷ നേതാവും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രിയങ്കരനുമായ രാഹുൽ ഗാന്ധിയെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാനുള്ള ബി.ജെ പി സംഘപരിവാർ ശ്രമം ജനങ്ങളോടും ഇന്ത്യൻ ജനാധിപത്യത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് കെ. പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം ആൻ്റോ ആൻ്റണി എം പി പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ ബി ജെ പി നേതാക്കളുടെ കൊലവിളി പ്രസംഗങ്ങൾക്കെതിരെ കെ.പി സി സി ആഹ്യാനമനുസരിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരന്തരമായി രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തുകയും വേട്ടയാടുകയും ചെയ്തിട്ടും ഐതിഹാസികമായ പോരാട്ടത്തിലൂടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ കോൺഗ്രസും ഇന്ത്യ മുന്നണിയും നേടിയ തിളക്കമാർന്ന വിജയം ബിജെപിയുടെ സ്വപ്നങ്ങളെ തകർക്കുകയും അങ്കലാപ്പിലാക്കുകയും ചെയ്തിരിക്കുകയാണെന്ന് ആൻ്റോ ആൻ്റണി പറഞ്ഞു. രാഹുൽ ഗാന്ധി ഇന്ത്യൻ മനസ്സുകളിൽ ജ്വലിച്ചു നിൽക്കുകയാണെന്നും അദ്ദേഹത്തെ തകർക്കുവാനുള്ള ബി ജെപിയുടെ ആഗ്രഹം മലർപ്പൊടിക്കാരന്റെ ഒരിക്കലും സഫലമാകാത്ത സ്വപ്നമാണെന്ന് ന്നും അദ്ദേഹം വ്യക്തമാക്കി ഡി സി സി പ്രസിഡൻ്റെ പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു, സെക്രട്ടറി റിങ്കു ചെറിയാൻ, നിർവാഹക സമിതി അംഗം ജോർജ്ജ് മാമൻ കൊണ്ടൂർ, കെ ജയവർമ്മ, ഡി സി സി ഭാരവാഹികളായ എ സുരേഷ് കുമാർ, അനിൽ തോമസ്, എം ജി കണ്ണൻ, സാമുവൽ കിഴക്കുപുറം, കെ ജാസിം കുട്ടി, റോഷൻ നായർ, സജി കൊട്ടക്കാട്, സുനിൽ എസ് ലാൽ സിന്ധു അനിൽ, ലാലു ജോൺ, എം എസ് പ്രകാശ്, എസ് .വി പ്രസന്ന കുമാർ, ബ്ലോക്ക് പ്രസിഡൻ്റ്മാരായ ജെറി മാത്യു സാം, ദീനാമ്മ റോയി, രജനി പ്രദീപ്, അബ്ദുൾ കലാം ആസാദ്, മണ്ഡലം പ്രസിഡൻ്റുമാരായ റെനീസ് മുഹമ്മദ്, നാസർ തോണ്ട മണ്ണിൽ, ആശിഷ് പാലക്കമണ്ണിൽ, കെ.പി മുകുന്ദൻ, എം ആർ രമേശ്, പ്രവീൺ പ്ലാവിളയിൽ , പി.കെ ഇക്ബാൽ, അജിത് മണ്ണിൽ , എ ഫറൂഖ്, സജി കെ സൈമൺ, അബ്ദുൾ ഹാരീസ്, അൻസർ മുഹമ്മദ്, ജയിംസ് കീക്കരിക്കാട്ട്, എന്നിവർ പ്രസംഗിച്ചു. അബാൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് ഫിലിപ്പ് അഞ്ചാനി, അഡ്വ ഷാജിമോൻ, എ ബഷീർ, സജു ജോർജ്, റെജി വാര്യപുരം, അബ്ദുൾ ഷുക്കൂർ, റോസ്ലിൻ സന്തോഷ്, ജോസ് കൊടുന്തറ, അംബിക വേണു, ഫാത്തിമ, രവി കണ്ടത്തിൽ, ഹാരീസ് വെട്ടിപ്രം, മേഴ്സി വർഗ്ഗീസ്, അഖിൽ സന്തോഷ്, എന്നീവർ നേതൃത്വം നൽകി. .