ബിജെപി ജനസേന സഖ്യം ഭദ്രം ; പവൻ കല്യാണും ജെപി നദ്ദയും കൂടിക്കാഴ്ച നടത്തി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ ജനസേന പർട്ടി (ജെഎസ്പി) തലവൻ പവൻ കല്യാണുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിൽ വിവിധ വിഷയങ്ങളെ കുറിച്ച് ചർച്ച നടത്തി.ആന്ധ്രാപ്രദേശിൽ വൈഎസ്ആർസിപിയെ അധികാരത്തിൽ നിന്ന് എങ്ങനെ പുറത്താക്കാൻ കഴിയുമെന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി പവൻ കല്യാൺ പറഞ്ഞു. നദ്ദയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചു. കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രി വി മുരളീധരനും ജെഎസ്പി ചെയർമാൻ നദെന്ദ്‌ല മനോഹറും പങ്കെടുത്തു.

വൈഎസ്ആർപിസി വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നത് തടയാൻ ജെഎസ്പിയും ബിജെപിയും എല്ലാ ശ്രമങ്ങളും നടത്തുമെന്ന് യോഗത്തിന് ശേഷം പവൻ കല്യാൺ പറഞ്ഞു. വൈഎസ്ആർപിസിയുടെ അഴിമതിയും അതിക്രമങ്ങളും അവസാനിപ്പിക്കാൻ ശ്രമിക്കുമെന്ന് ചർച്ചയ്‌ക്ക് ശേഷം നദ്ദയും വ്യക്തമാക്കി. വോട്ടുകൾ നഷ്ടപ്പെടാതിരിക്കാൻ തങ്ങൾ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബിജെപി- ജനസേന സഖ്യം ശക്തമാണെന്ന് ബിജെപി ആന്ധ്രാപ്രദേശ് സംസ്ഥാന പ്രസിഡന്റ് സോമു വീരരാജു പറഞ്ഞു. വൈഎസ്ആർ കോൺഗ്രസ്സിനെതിരെ ഇരുപാർട്ടികളും ഒരുമിച്ച് നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വിട്ടവർക്കെതിരെ പിണറായി

0
കണ്ണൂർ: സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് തോൽവിയിൽ...

എറണാകുളത്ത് നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദ്ദനം

0
കൊച്ചി: എറണാകുളത്ത് നടുറോഡിൽ വെച്ച് ഓട്ടോറിക്ഷ ഡ്രൈവറെ അസഭ്യം പറയുകയും...

മാടാക്കര പള്ളി ലാത്തിച്ചാർജ് : പോലീസുകാരുടെ സ്ഥലംമാറ്റത്തിൽ വിശദീകരണവുമായി റൂറൽ എസ്പി

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ ബൂട്ടിട്ട് അകത്ത് കയറി ലാത്തിച്ചാർജ്...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...