തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി തന്നെക്കുറിച്ച് വർഗീയ പ്രചാരണം നടത്തിയെന്ന് കഴക്കൂട്ടത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ. കരിക്കകം ദേവി കസ്ത്രത്തിലെ പൊങ്കാല മഹോത്സവത്തിനിടയിലെ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ബിജെപി അത്തരത്തിൽ ചെയ്തത് എന്നും കടകംപള്ളി പറഞ്ഞു. തന്റെ ശബ്ദം അനുകരിച്ചുകൊണ്ടാണ് ബിജെപി ഇത് ചെയ്തത് എന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കരിക്കകം ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനിടെയായിരുന്നു സംഭവം. യുഡിഎഫ് സ്ഥാനാർഥിയായ ശരത് ചന്ദ്ര പ്രസാദിനോട് സംസാരിക്കുകയായിരുന്നു താൻ. ഇതിനിടയിൽ താൻ തിരിയുന്നതും അദ്ദേഹത്തോട് സംസാരിക്കുന്നതുമായ ദൃശ്യങ്ങൾ വെച്ചുകൊണ്ട് ബിജെപി വർഗീയ പ്രചാരണം നടത്തി. തന്റെ ശബ്ദം അനുകരിച്ചുകൊണ്ട്, ഇഫ്താർ പാർട്ടി ശ്രദ്ധിക്കണേ എന്ന് പറയുന്ന തരത്തിലായിരുന്നു വർഗീയ പ്രചാരണം. തന്നെ അറിയാവുന്ന ആളുകളാണ് ഇത് ചെയ്തത് എന്നും തന്നെയും കുടുംബത്തെയും അത് വേദനിപ്പിച്ചെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. താൻ എപ്പോഴും ഇഫ്താർ ആഘോഷിക്കുക പാവപ്പെട്ട മുസ്‌ലിം കുടുംബങ്ങൾക്കൊപ്പമാണ് എന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























