ചെന്നൈ : ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകർക്കിടയിലേക്ക് കാറിടിച്ചുകയറ്റിയ സംഭവത്തിൽ കർഷകർക്ക് അനുകൂല പ്രതികരണവുമായി നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു. സമരക്കാർക്കുനേരേ വാഹനം ഇടിച്ചുകയറ്റിയത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത ഹീനമായ കുറ്റകൃത്യമാണെന്ന് ഖുശ്ബു ട്വീറ്റ് ചെയ്തു. ഇതിന് ഉത്തരവാദികളായവർ ആരായാലും നിയമ നടപടിയെടുക്കണം. മനുഷ്യജീവനേക്കാൾ വലുതായി ഒന്നുമില്ല. മനുഷ്യത്വമാണ് രാജ്യത്തിന്റെ സത്തയെന്നും ഖുശ്ബു ട്വിറ്ററിൽ കുറിച്ചു. പുതിയ ഗവർണർമാരെ നിയമിച്ചപ്പോൾ അതിൽ വനിതകളില്ലാത്തതിനെ വിമർശിച്ച് ഖുശ്ബു ട്വീറ്റ് ചെയ്തിരുന്നു. ലഖിംപുർ സംഭവത്തിൽ തമിഴ്‌നാട്ടിലെ മറ്റ് ബി.ജെ.പി നേതാക്കൾ മൗനം പാലിക്കുമ്പോഴാണ് ഖുശ്ബുവിന്റെ പരസ്യപ്രതികരണം.
കർഷകരെ അനുകൂലിച്ച് ബി.ജെ.പി നേതാവ് ഖുശ്ബുവിന്റെ ട്വീറ്റ്
RECENT NEWS
Advertisment