ഗുജറാത്തിൽ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: ഗുജറാത്തിലെ വല്‍സാദില്‍ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു. വല്‍സാദില്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങുകയായിരുന്ന നേതാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വാപ്പിയിലെ റാറ്റയിലെ ബിജെപി വൈസ് പ്രസിഡന്റ് ശൈലേഷ് പട്ടേലാണ് മരിച്ചത്. ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ അക്രമികള്‍ ശൈലേഷിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മോട്ടോര്‍ ബൈക്കിലെത്തിയ അക്രമികള്‍ നാല് റൗണ്ട് വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്.

വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. അതേസമയം മൃതദേഹം ഏറ്റുവാങ്ങാന്‍ നേതാവിന്റെ കുടുംബം വിസമ്മതിച്ചു. പ്രതികളെ പിടികൂടി നീതി ലഭിക്കും വരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബം അറിയിച്ചു. പകല്‍വെളിച്ചത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഉത്തര്‍പ്രദേശും ഗുജറാത്തും തമ്മിലുള്ള വ്യത്യാസം എന്തായിരിക്കുമെന്ന് ബന്ധുക്കള്‍ ചോദിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി ആശുപത്രി വിട്ടു

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിജെപി പ്രതിഷേധത്തിനിടെ പൊലീസിന്റെ അതിക്രമത്തിൽ പരിക്കേറ്റ യുവതി ആശുപത്രി...

അയിരൂര്‍ ഗ്രാമപഞ്ചായത്ത് ഗ്രാമസഭ ഓഗസ്റ്റ് 1 മുതല്‍ 16 വരെ

0
റാന്നി : അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ 2026-27 വര്‍ഷത്തെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട...

എം.സി.എഫില്‍ നിന്നുള്ള മാലിന്യ നീക്കം : വ്യാജവാര്‍ത്ത തള്ളി ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്

0
ഇലന്തൂര്‍ : ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ചന്തയില്‍ പ്രവര്‍ത്തിക്കുന്ന അജൈവ മാലിന്യ സംഭരണ...

​ബിജെപിയിൽ ചേരാൻ സമ്മർദ്ദവും ഭീഷണികളും ; വെളിപ്പെടുത്തലുമായി അഭിജീത് ദീപ്‌കെ

0
പൂനെ: ബിജെപിയില്‍ ചേരാന്‍ ഭീഷണിയെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. പാര്‍ട്ടിയില്‍...