സ്വയം വിവാഹം കഴിക്കാനൊരുങ്ങുന്ന യുവതിക്കെതിരെ ബിജെപി നേതാവ് രംഗത്ത്

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : സ്വയം വിവാഹം കഴിക്കാൻ തീരുമാനിച്ച ക്ഷമ ബിന്ദുവിനെതിരെ വിമർശനവുമായി ബിജെപി അഹമ്മദാബാദ് സിറ്റി യൂണിറ്റിന്റെ ഡെപ്യൂട്ടി ചീഫ് സുനിത ശുക്ല. ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ താൻ അത് അംഗീകരിക്കില്ലെന്ന് സുനിത ശുക്ല പറഞ്ഞിരുന്നു. ഇത്തരം വിവാഹങ്ങൾ ഹിന്ദുമതത്തിന് എതിരാണെന്നും ബിന്ദുവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ശുക്ല കൂട്ടിച്ചേർത്തു.

“ഹിന്ദു സംസ്കാരത്തിൽ ഒരിടത്തും ഒരു ആൺകുട്ടിക്ക് ആൺകുട്ടിയെ വിവാഹം കഴിക്കാം അല്ലെങ്കിൽ ഒരു പെൺകുട്ടിക്ക് ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് എഴുതിയിട്ടില്ല,” അവർ പറഞ്ഞു. “അത്തരമൊരു വിവാഹത്തിന് ക്ഷേത്രം പോലുള്ള സ്ഥലങ്ങൾ തിരഞ്ഞെടുത്താൽ, ഞങ്ങൾ അവരെ തടയും. അവളെ ഒരു ക്ഷേത്രത്തിലും വിവാഹം കഴിക്കാൻ അനുവദിക്കില്ല. ഇത്തരം വിവാഹങ്ങൾ ഹിന്ദുമതത്തിന് എതിരാണ്. ഇത് ഹിന്ദുക്കളുടെ ജനസംഖ്യ കുറയ്ക്കും. മതത്തിന് എതിരായി എന്തെങ്കിലും സംഭവിച്ചാൽ ഒരു നിയമവും നിലനിൽക്കില്ല.’ ജൂണ്‍ 11ന് ഹിന്ദു ആചാരപ്രകാരം താന്‍ സ്വയം വിവാഹം ചെയ്യുമെന്നാണ് ക്ഷമ അറിയിച്ചിരിക്കുന്നത്.

സ്വയം വിവാഹം കഴിക്കാൻ ഒരുങ്ങുന്ന ക്ഷമ ബിന്ദു സാമൂഹിക ശാസ്ത്രത്തിൽ ബിരുദം നേടിയ അഹമ്മദാബാദ് സ്വദേശിനിയാണ്. 24 കാരിയായ താരം ഇപ്പോൾ ഒരു സ്വകാര്യ കമ്പനിയിൽ സീനിയർ റിക്രൂട്ട്മെൻറ് ഓഫീസറായി ജോലി ചെയ്യുകയാണ്. ക്ഷമയുടെ മാതാപിതാക്കൾ രണ്ടുപേരും എഞ്ചിനീയർമാരാണ്. അച്ഛൻ ദക്ഷിണാഫ്രിക്കയിലും അമ്മ അഹമ്മദാബാദിലുമാണ് ജോലി ചെയ്യുന്നത്. മിക്ക പെൺകുട്ടികളും ഒരു വരൻ കുതിരപ്പുറത്ത് വന്ന് അവരെ കൊണ്ടുപോകുമെന്ന് സ്വപ്നം കാണുമ്പോൾ, ക്ഷമ തൻറെ വരനെ തന്നിൽ തന്നെ കണ്ടെത്തിയതായി അവകാശപ്പെടുന്നു. അവൾക്ക് തന്നോടുതന്നെ തോന്നിയ സ്നേഹമാണ് മറ്റൊരാളെ വിവാഹം കഴിക്കുന്നതിൽ നിന്ന് അവളെ പിന്തിരിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി ജലമേള നാളെ : പുന്നമടയിൽ ആവേശപ്പോരിന് കളമൊരുങ്ങുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം...

0
ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ...

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...