ന്യൂഡല്‍ഹി: ബിജെപി നേതാവ് ഉമാ ഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ചെറിയ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. കോവിഡ് സ്ഥിരീകരിച്ച കാര്യം ഉമാഭാരതി ട്വിറ്ററില്‍ കുറിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും ഉമാഭാരതി ട്വീറ്റില്‍ കുറിച്ചു.