മുര്‍ഷിദാബാദില്‍ നിന്ന് അല്‍ ഖ്വയ്ദ പ്രവര്‍ത്തകന്‍ എന്‍.ഐ.എ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: ഏതാനം ദിവസങ്ങള്‍ക്ക് മുമ്പാണ് പശ്ചിമ ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി ഒന്‍പത് അല്‍ഖ്വയ്ദ ഭീകരരെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും മറ്റൊരു അല്‍-ക്വയ്ദ പ്രവര്‍ത്തകനെ കൂടി എന്‍ഐഎ പിടികൂടി.

എന്‍‌ഐ‌എയും വെസ്റ്റ് ബെംഗ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും (എസ്ടിഎഫ്) സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ മുര്‍ഷിദാബാദ് നിവാസിയായ സമീം അന്‍സാരിയെയാണ് അറസ്റ്റ് ചെയ്തത്. സിജെഎം മുര്‍ഷിദാബാദ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സമീം അന്‍സാരിയെ ഇനി ന്യൂഡല്‍ഹിയിലെ എന്‍ഐഎ സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കും.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ 11 ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ആണ് നേരത്തെ ഒന്‍പത് തീവ്രവാദികള്‍ പിടിയിലായത്. കേരളത്തില്‍ നിന്നും മൂന്നും ബംഗാളില്‍ നിന്ന് ആറുപേരുമാണ് പിടിയിലായത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതികളിൽ വലഞ്ഞ് പത്തനംതിട്ട, കോട്ടയം ജില്ലകൾ

0
തിരുവനന്തപുരം: തിങ്കളാഴ്ച മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ടുകെടുതികളും മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടർന്നു....

ഒഴുകിപ്പോയ വാട്ടർടാങ്ക് പിടിക്കാൻ ശ്രമിക്കവേ അപകടം ; വെള്ളക്കെട്ടിൽ വീണ യുവാവിനെ കാണാതായി

0
കോട്ടയം: മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി. മണർകാട് പറമ്പുകര സ്വദേശി...

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...