മന്ത്രിപുത്രനൊപ്പമുള്ള ഫോട്ടോ യഥാർത്ഥമെന്ന് സ്വപ്ന : ചിത്രമെടുത്തത് ദുബായ് ഹോട്ടലിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മന്ത്രിപുത്രനൊപ്പം നില്‍ക്കുന്ന ചിത്രം വ്യാജമല്ലെന്ന് സമ്മതിച്ച് സ്വപ്‌ന. ദുബായിലെ ഒവു ഹോട്ടലില്‍ വെച്ചെടുത്ത ചിത്രമാണ് ഇതെന്നും കൂടിക്കാഴ്ച യാദൃച്ഛികമായി സംഭവിച്ചതാണെന്നും സ്വപ്‌ന മൊഴി നല്‍കി.
മന്ത്രിപുത്രനൊപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നതായും പി.എസ്. സരിത്തും സന്ദീപ് നായരും തനിക്കൊപ്പം ഉണ്ടായിരുന്നതായും സ്വപ്‌ന പറഞ്ഞു. അതേസമയം മന്ത്രിപുത്രന് കമ്മീഷന്‍ ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്. മാത്രമല്ല രാഷ്ട്രീയ നേതൃത്വത്തിലെ ആരുമായും കമ്മീഷന്‍ ഇടപാടില്ലെന്നും സ്വപ്ന മൊഴി നല്‍കി.

വടക്കാഞ്ചേരിയിലെ ലൈഫ് ഫ്‌ളാറ്റ് കേസില്‍ സ്വപ്ന, സരിത്, സന്ദീപ് എന്നിവര്‍ കൈപ്പറ്റിയ കമ്മീഷന്‍ തുകയില്‍ ഒരുഭാഗം മന്ത്രിപുത്രനു കൈമാറിയെന്ന ആക്ഷേപത്തെക്കുറിച്ചുള്ള എന്‍ഐഎയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനൊപ്പം ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞദിവസം ചോദ്യം ചെയ്തപ്പോഴാണ് ഈ വെളിപ്പെടുത്തല്‍. രാഷ്ട്രീയ വിവാദമുണ്ടാക്കാന്‍ ചിത്രം മോര്‍ഫ് ചെയ്തതാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ചോദ്യം ചെയ്യലില്‍, കമ്മീഷന്‍ ഇടപാടില്‍ ബന്ധമില്ലെന്ന മുന്‍നിലപാടില്‍ ശിവശങ്കറും ഉറച്ചു നിന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...