മഹാരാഷ്ട്രയില്‍ ബിജെപി നേതാവിനെ വെടിവച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി നേതാവിനെ വെടിവച്ചുകൊന്നു. സാംഗ്ലി ജില്ലയിലെ ജാട്ട് താലൂക്കിലാണ് സംഭവം. പ്രദേശത്തെ കോര്‍പ്പറേഷന്‍ അംഗം കൂടിയായ വിജയ് ടാഡയെ അജ്ഞാതര്‍ ആക്രമിക്കുകയുന്നു. ജാട്ടിലെ സംഗോള റോഡില്‍ അല്‍ഫോന്‍സോ സ്‌കൂളിന് സമീപം വച്ചാണ് ടാഡിന്റെ കാര്‍ അജ്ഞാതര്‍ ആക്രമിച്ചത്. വെടിയുതിര്‍ത്തതിന് പിന്നാലെ വിജയ്യുടെ മൃതദേഹത്തില്‍ കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്തു. സംഭവം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, തന്റെ കുട്ടികളെ സ്‌കൂളില്‍ നിന്ന് കൊണ്ടുപോകാന്‍ വന്നപ്പോഴാണ് വിജയ് ടാിന് വെടിയേറ്റത്.

സാംഗ്ലിയില്‍ കോര്‍പ്പറേറ്ററുടെ കൊലപാതകം ജാട്ട് താലൂക്കില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. വിജയ് അല്‍ഫോന്‍സാ സ്‌കൂളിനടുത്ത് എത്തിയപ്പോള്‍, അക്രമികള്‍ ഇയാളുടെ കാര്‍ തടഞ്ഞ് വെടിയുതിത്തു. തുടര്‍ന്ന് അക്രമികള്‍ കല്ലുകൊണ്ട് തലയില്‍ ഇടിക്കുകയും ചെയ്തു. ആക്രമണത്തില്‍ വിജയ് സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. ഈ സംഭവത്തെ തുടര്‍ന്ന് ജാട്ട് നഗരത്തിലും ജില്ലയിലും സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. സംഭവ സ്ഥലത്ത് ഉടന്‍ പോലീസെത്തി നടപടികള്‍ സ്വീകരിച്ചു. അന്വേഷണം ആരംഭിച്ചതായും അറിയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം നഹാസ് പത്തനംതിട്ടയ്ക്ക്

0
പത്തനംതിട്ട : സാമൂഹിക സേവന-ജനക്ഷേമ പ്രവർത്തനങ്ങളിലെ മികവിനുള്ള അംഗീകാരമായി നഹാസ് പത്തനംതിട്ടയ്ക്ക്...

ഹരിപ്പാട് കണ്ടെയ്നർ ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ വ്യാപാരി മരിച്ചു

0
ഹരിപ്പാട്: ദേശീയപാതയിൽ താമല്ലാക്കൽ കെവി ജെട്ടി ജങ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ...

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് രാവിലേക്ക് 22 കാരറ്റ് ഒരു...

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവ് ; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ കേസെടുത്തു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവെന്ന് പരാതി....