വഖഫ് നിയമഭേദഗതിയെ അനുകൂലിച്ചു ; മണിപ്പൂരിൽ ബിജെപി നേതാവിന്റെ വീടിന് തീയിട്ടു

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി: പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതിയെ പിന്തുണച്ച മണിപ്പുരിലെ ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ അസ്കർ അലിയുടെ വീടിന് തീയിട്ടു. തൂബാൽ ജില്ലയിലെ ലിലോങ്ങിൽ ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് മണിപ്പൂരിൽ വൻ പ്രതിഷേധമാണ് ഞായറാഴ്ച അരങ്ങേറിയത്. അയ്യായിരത്തോളംവരുന്ന പ്രതിഷേധക്കാർ ലിലോങ്ങിലെ ദേശീയ പാത 102 പ്രദേശത്ത് തടിച്ചുകൂടി. ഈ മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നെങ്കിലും ഇതിനെ മറികടന്നാണ് പ്രതിഷേധക്കാരെത്തിയത്. പ്രതിഷേധം കണക്കിലെടുത്ത് ഞായറാഴ്ച രാവിലെ മുതൽ സംസ്ഥാനത്തെ വിവിധ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ കടുത്ത സുരക്ഷയായിരുന്നു ഏർപ്പെടുത്തിയിരുന്നത്.

പ്രതിഷേധത്തിനിടെയാണ് ബിജെപി നേതാവിന്റെ വീടിന് തീയിട്ടതെന്നാണ് ലഭിക്കുന്ന വിവരം. ശനിയാഴ്ച സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അസ്കർ അലി വഖഫ് ഭേദഗതിയെ അനുകൂലിച്ചിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച നടന്ന പ്രതിഷേധത്തിൽ തോപാൽ ജില്ലയിലെ ലിലോങ്ങിലുള്ള അസ്കർ അലിയുടെ വീടിന് നേരെ ആക്രമണമുണ്ടാവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തന്റെ വീടിന് തീയിട്ടതിന് തൊട്ടുപിന്നാലെ വഖഫ് നിയമഭേദഗതിയിൽ മുൻനിലപാട് മാറ്റിക്കൊണ്ടുള്ള കുറിപ്പ് അസ്കർ അലി ഫേസ്ബുക്കിൽ പങ്കുവെച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ടെണ്ടറില്‍ പരിഷ്കരണം; കരാറുകാര്‍ സാധനങ്ങള്‍ സന്നിധാനത്ത് എത്തിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി

0
തിരുവനന്തപുരം: ശബരിമല ടെണ്ടര്‍ വ്യവസ്ഥ പരിഷ്കരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്. കരാറുകാര്‍...

എൺപതാം സ്വാതന്ത്ര്യദിനത്തിൽ ആഘോഷങ്ങൾക്കപ്പുറം ഇന്ത്യയുടെ സമകാലികാവസ്ഥയെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: സാമ്രാജ്യത്വത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് രാജ്യം സ്വതന്ത്രമായി 79 വർഷം പൂർത്തിയാക്കി...

ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ് എഫ്ഐ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം

0
തിരുവനന്തപുരം: ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ് എഫ്ഐ കേരള സർവകലാശാല...

മെസി വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്

0
തിരുവനന്തപുരം: മെസി വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്...