കേസ് അന്വേഷണം എന്‍ ഐ എയ്ക്ക് കൈമാറണം ; ബി ജെ പി നേതാക്കള്‍ ഗവര്‍ണറെ കണ്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാലക്കാട് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച്‌ ബി ജെ പി നേതാക്കള്‍. കേസ് അന്വേഷണം എന്‍ ഐ എയ്ക്ക് കൈമാറാന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന അഭ്യര്‍ത്ഥനയുമായാണ് സന്ദര്‍ശനം. പരിശീലനം ലഭിച്ച തീവ്രവാദികളാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞതായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതിന്റെ സൂചനയുണ്ടെന്നും ആസൂത്രിതമായ കൊലയാണ് നടന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. വലിയ ഗൂഡാലോചന കൊലപാതകത്തിന് പിന്നിലുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണറെ കണ്ടശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘2020 മുതല്‍ സഞ്ജിത്തിനെ വധിക്കാനുള്ള ശ്രമം എസ് ഡി പി ഐ തുടങ്ങിയിരുന്നുവെന്നാണ് വിവരം. എന്നാല്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും ഭാഗത്ത് നിന്ന് ഇത് തടയാനുള്ള ഒരു ശ്രമവും ഉണ്ടായില്ല. ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.

രണ്ടാഴ്ചയ്ക്കിടെ എസ് ഡി പി ഐ സമാനമായ രണ്ട് കൊലപാതകങ്ങളാണ് നടത്തിയിരിക്കുന്നത്. കൊലപാതക കേസ് എന്‍ ഐ എയ്ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയോടും ഇതേ ആവശ്യം ഉന്നയിക്കുകയാണ്. ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയില്‍ എസ് ഡി പി ഐ- സിപിഎം കൂട്ടുഭരണമാണ് നടക്കുന്നത്. ഈ രാഷ്ട്രീയ ഇടപെടലാണ് കേസ് ഇഴഞ്ഞു നീങ്ങാനുള്ള കാരണം’ കെ സുരേന്ദ്രന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ആര്‍.എസ്.എസ് തേനാരി മണ്ഡല്‍ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്ത് (27) കൊല്ലപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...