ബി.ജെ.പി.അംഗം എത്തിയത് സി.പി.എമ്മുകാരുടെ ആംബുലന്‍സില്‍ ; ഇളമ്പല്ലൂരില്‍ നാടകീയ രംഗങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഇളമ്പല്ലൂർ ഗ്രാമ പഞ്ചായത്തിൽ അവിശ്വാസ പ്രമേയത്തിനിടെ നാലു ദിവസം മുൻപ് കാണാതായ ബി.ജെ.പി അംഗം ശ്രീധരനെ സി.പി.എം പ്രവർത്തകർ ആംബുലൻസിൽ പഞ്ചായത്തിലെത്തിച്ചു. ഇതോടെ ബി.ജെ.പി അംഗങ്ങൾ തടസവുമായി രംഗത്തെത്തി.

ഇരുപത്തിയൊന്നംഗ ഭരണസമിതിയിൽ എൽ.ഡി.എഫ് – 10, ബി.ജെ.പി – 6, യു.ഡി.എഫ് – 4, സ്വതന്ത്രൻ- 1 എന്നിങ്ങനെയാണ് കക്ഷിനില. സി.പി.എം. പ്രവർത്തകരുടെ സംരക്ഷണയിൽ പഞ്ചായത്തിലെത്തിയ ശ്രീധരൻ അവർക്കനുകൂലമായി വോട്ടു ചെയ്തതോടെ എൽ.ഡി.എഫിനു ഭരണം ലഭിച്ചു. ഇതാണ് പ്രശ്നങ്ങൾക്ക് വഴി വെച്ചത്. ബി.ജെ.പിക്കാരും മറ്റു പഞ്ചായത്തംഗങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി.

സി.പി.എമ്മിൽ നിന്നു രാജി വെച്ച് ബി.ജെ.പിയിലെത്തുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ചെയ്ത ആളാണ് ശ്രീധരൻ. കഴിഞ്ഞ നാലു ദിവസങ്ങളിൽ വിപ്പ് നൽകാൻ ബി.ജെ.പി ശ്രമിച്ചെങ്കിലും നടന്നില്ല. സി.പി.എമ്മുകാർ ഒളിപ്പിച്ചു വെച്ചു എന്ന ആക്ഷേപം നിലനിൽക്കെയാണ് ഇന്നു രാവിലെ അവരുടെ തന്നെ സഹായത്തോടെ ശ്രീധരൻ പഞ്ചായത്ത് ഓഫീസിലെത്തിയത്. ഡി.വൈ.എസ് പി അശോക് കുമാറിന്റെ നേതൃത്വത്തിൽ വലിയൊരു പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...