Thursday, April 25, 2024 2:22 pm

യുവാക്കളുമായി നടുറോഡിൽ തല്ലുണ്ടാക്കി ബിജെപി മന്ത്രി

For full experience, Download our mobile application:
Get it on Google Play

ഋഷികേശ്: ഉത്തരാഖണ്ഡ് മന്ത്രിയും ബി.ജെ.പി നേതാവുമായ പ്രേംചന്ദ് അഗര്‍വാള്‍ യുവാക്കളുമായി നടുറോഡില്‍ തല്ലുണ്ടാക്കി. മന്ത്രിക്ക് പുറമെ, സുരക്ഷാ ഉദ്യോഗസ്ഥനും യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഋഷികേശില്‍ പട്ടാപ്പകലാണ് സംഭവം. സുരേന്ദ്ര സിങ് നാഗി എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തെ തുടര്‍ന്ന് മന്ത്രിക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു.

സംഭവത്തില്‍ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ഉത്തരാഖണ്ഡ് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെറാഡൂണ്‍ എസ്എസ്പിയോട് ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്കില്‍ മന്ത്രിയുടെ വാഹനവും കുടുങ്ങിക്കിടന്നപ്പോഴാണ് വാക്കുതര്‍ക്കമുണ്ടായതും അടിയില്‍ കലാശിച്ചതും. ആദ്യം മന്ത്രിയും പിന്നീട് ഗണ്‍മാനും യുവാവിനെ മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ യുവാവിനെ കവര്‍ച്ച, ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തതായും ആരോപണമുയര്‍ന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാറമ്പുഴ കൂട്ടക്കൊലപാതകം ; പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷ ഒഴിവാക്കി

0
കൊച്ചി: കോട്ടയം പാറമ്പുഴ കൂട്ടക്കൊലപാതക കേസിൽ പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷ ഹൈക്കോടതി...

കൈസര്‍ഗഞ്ജില്‍ സ്ഥാനാര്‍ഥിത്വം തള്ളാതെ ബ്രിജ്ഭൂഷണ്‍

0
ലക്‌നൗ : കൈസര്‍ഗഞ്ജില്‍ ഇത്തവണയും താന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന സൂചന നല്‍കി...

ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെട്ട്...

0
തിരുവനന്തപുരം : രാഷ്ട്രീയ ലക്ഷ്യത്തോടെ കേരള സന്ദര്‍ശനത്തിനെത്തിയ ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ...

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

0
കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം...