ട്രെയിൻ യാത്രക്കെത്തിയയാളെ തട്ടിക്കൊണ്ടുപോയി കവർച്ച ; അഞ്ചുവർഷം തടവും 50,000 രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

കാ​സ​ർ​കോ​ട്: ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ​െട്ര​യി​നി​ൽ പോ​കാ​നെ​ത്തി​യ യാ​ത്ര​ക്കാ​ര​നെ റെ​യി​ൽ​വേ​സ്റ്റേ​ഷ​നു പു​റ​ത്തെ എ.​ടി.​എം കൗ​ണ്ട​റി​നു സ​മീ​പ​ത്തു​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണ​വും എ.​ടി.​എം കാ​ർ​ഡും സ്വ​ർ​ണ ചെ​യി​നും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ നാ​ല് പ്ര​തി​ക​ൾ​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വി​നും 30,000 രൂ​പ പി​ഴ​യ​ട​ക്കാ​നും കാ​സ​ർ​കോ​ട് ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ശി​ക്ഷി​ച്ചു. 2017 ജൂ​ലൈ നാ​ല് രാ​ത്രി 10നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ട്ട്ള സ്വ​ദേ​ശി സ​തീ​ശ​യു​ടെ പ​രാ​തി​യി​ലാ​ണ് കാ​സ​ർ​കോ​ട് ടൗ​ൺ പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്.

ത​മി​ഴ്നാ​ട്ടി​ലേ​ക്കു ട്രെ​യി​ൻ ക​യ​റാ​ൻ വ​ന്ന പ​രാ​തി​ക്കാ​ര​നെ പ്ര​തി​ക​ൾ ബ​ല​മാ​യി ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി മു​ഖ​ത്തും ത​ല​ക്കും ക​ണ്ണി​നും കൈ​കൊ​ണ്ട് അ​ടി​ക്കു​ക​യും ത​ള​ങ്ക​ര ഭാ​ഗ​ത്തേ​ക്ക്‌ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക​യ്യി​ലു​ണ്ടാ​യി​രു​ന്ന 5000രൂ​പ​യും മൂ​ന്ന് എ.​ടി.​എം കാ​ർ​ഡും, ഡ്രൈ​വി​ങ് ലൈ​സ​ൻ​സും ഏ​ക​ദേ​ശം 80,000 രൂ​പ വി​ല വ​രു​ന്ന നാ​ലു പ​വ​ന്റെ സ്വ​ർ​ണ​മാ​ല​യും ക​വ​ർ​ച്ച ചെ​യ്‌​തു​വെ​ന്നാ​യി​രു​ന്നു കേ​സ്. ത​ള​ങ്ക​ര പ​ള്ളി​ക്ക​ൽ ഗ​വ.

മു​സ്‍ലിം സ്കൂ​ളി​നു സ​മീ​പ​ത്തെ മു​ഹ​മ്മ​ദ് അ​റ​ഫാ​ത്ത് (37), ത​ള​ങ്ക​ര ജ​ദീ​ദ് റോ​ഡ് ദീ​നാ​റി​ലെ മു​ഹ​മ്മ​ദ് റാ​ഷി​ന് (31), ത​ള​ങ്ക​ര കെ.​കെ. പു​റം മു​ബ്സീ​ന മ​ൻ​സി​ലി​ൽ കെ.​എം. അ​ബ്ദു​റ​ഹ്മാ​ൻ (63), ഖാ​സി​ലെ​യി​ൻ കൊ​യി​ലാ​ട്ടു ഹൗ​സി​ൽ കെ.​എ. സാ​ബി​ദ് (34) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ അ​ട​ച്ചാ​ൽ പി​ഴ തു​ക​യി​ൽ നി​ന്നും 50,000 രൂ​പ പ​രാ​തി​ക്കാ​ര​നു ന​ൽ​കാ​നും ഉ​ത്ത​ര​വാ​യി. അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പി​ച്ച​ത് കാ​സ​ർ​കോ​ട് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്ന പി. ​അ​ജി​ത്ത് കു​മാ​ർ ആ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ നി​ഷ കു​മാ​രി ഹാ​ജ​രാ​യി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...