ന്യൂഡൽഹി : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗുജറാത്തിൽനിന്നുള്ള രാജ്യസഭാ എംപി അഭയ് ഭരദ്വാജ് (66) അന്തരിച്ചു. ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ആഗസ്തിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അന്നുമുതൽ ചികിത്സയിലായിരുന്നു.
ആദ്യം രാജ്‌കോട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭരദ്വാജിനെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് എംജിഎം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അഭിഭാഷകനായിരുന്ന ഭരദ്വാജ് ഈ വർഷമാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.