ന്യൂഡല്‍ഹി: ബിജെപി ദേശീയ ഉപാധ്യക്ഷനും രാജ്യസഭാ എംപിയുമായ വിനയ് സഹസ്രബുദ്ധക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആഴ്ച നടത്തിയ കോവിഡ് പരിശോധനയില്‍ അദ്ദേഹത്തിന് നെഗറ്റീവ് ഫലമായിരുന്നു ലഭിച്ചത്. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിനു മുന്‍പായി നടത്തിയ കോവിഡ് പരിശോധനയില്‍ മീനീക്ഷി ലേഖി, അനന്ത് കുമാര്‍ ഹെഡ്ഗെ, പര്‍വേശ് സിംഗ് വര്‍മ ഉള്‍പ്പടെ 17 എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സെപ്റ്റംബര്‍ 14ന് ആരംഭിച്ച പാര്‍ലമെന്റ് സമ്മേളനം ഒക്ടോബര്‍ ഒന്നിന് അവസാനിക്കും.