പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് : പ്രതിയായ ഡോ. റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ ഡോ. റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോടതി ഇവര്‍ക്ക് കീഴടങ്ങാന്‍ മൂന്നാഴ്ച സമയം അനുവദിച്ചിരുന്നു.

അന്വേഷണ സംഘം കൂടുതല്‍ തെളിവെടുപ്പിന്റെ ഭാഗമായി ഇവരെ കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. കോന്നി എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലുള്ള സംഘം മലപ്പുറം നിലമ്പൂരില്‍ നിന്നാണ് റിയയെ പിടികൂടിയത്. റിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയെങ്കിലും 3 ആഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നതായി അഭിഭാഷകര്‍ അറിയിച്ചു. എന്നാല്‍ കോന്നി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസിലാണ് റിയയെ അറസ്റ്റ് ചെയ്തത്.

സിബിഐക്ക് കേസ് കൈമാറാന്‍ ഉത്തരവാകാത്തതിനാല്‍ പോലീസിന്റെ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ പറഞ്ഞു. കേസ് സിബിഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം ഹൈക്കോടതിയേയും അറിയിച്ചു. ഇതില്‍ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനിടെയാണ് നിര്‍ണ്ണായകമായ അറസ്റ്റ് നടക്കുന്നത്. പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയി ഡാനിയലിന്റെ രണ്ടാമത്തെ മകളായ റിയ കേസില്‍ അഞ്ചാം പ്രതിയും പോപ്പുലറിനു കീഴിലെ 4 കമ്പനികളുടെ ഡയറക്ടറുമാണ്. ഇതോടെ കേസിലെ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായി. ഇവരില്‍ നിന്ന് സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കാനാണ് സാധ്യതയെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...