ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് ബിജെപി എംപിമാരും നേതാക്കളും ആദരിക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി : ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് ബിജെപി എംപിമാരും നേതാക്കളും ആദരിക്കും. പാര്‍ലമെന്റ് സമുച്ചയത്തില്‍ നടക്കുന്ന ബിജെപി എംപിമാര്‍ക്കുള്ള വര്‍ക്ക്‌ഷോപ്പില്‍ വെച്ചാകും ആദരം. പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം പുറത്തു വന്നു. വേദിയില്‍ ഏറ്റവും പിന്നില്‍ എംപിമാര്‍ക്കൊപ്പം മോദി ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ജിഎസ്ടി മാറ്റങ്ങളോടുള്ള പൊതുജനങ്ങളുടെ അനുകൂല പ്രതികരണം ഉയര്‍ത്തിക്കാട്ടുന്നതിനും വരാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനുമാണ് പരിപാടി ലക്ഷ്യമിടുന്നത്.

വര്‍ക്ക്‌ഷോപ്പില്‍ പാര്‍ട്ടി ചരിത്രത്തെ കുറിച്ചും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സ്വീകരിക്കേണ്ട ഇടപെടലുകളെ കുറിച്ചുള്ള സെഷനുകളും ഉണ്ടാകും. കൂടാതെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിംഗ് പരിശീലനവും നല്‍കും. എംപിമാരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്നാണ് സൂചന. നാളെ എന്‍ഡിഎ സഖ്യകക്ഷി എംപിമാര്‍ക്കും വേണ്ടി മോദി ഒരുക്കിയിരുന്ന അത്താഴവിരുന്ന് റദ്ദാക്കി. ഉത്തരേന്ത്യയിലെ പ്രളയക്കെടുതിയെ തുടര്‍ന്നാണ് തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് ഭർതൃവീട്ടിലെ യുവതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

0
കോട്ടയം: കോട്ടയത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂർ...

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...

കോന്നി കല്ലേലിയില്‍ ജനവാസമേഖലയില്‍ പകലും രാത്രിയിലും കാട്ടാനകള്‍

0
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പ്രദേശവാസികളെ...

സുനിൽ ടീച്ചര്‍ നിർമ്മിച്ച് നൽകിയ “സ്നേഹഭവനത്തിലെ “അംഗങ്ങളുടെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിർമ്മിച്ച് നൽകിയ പത്തനംതിട്ട, കൊല്ലം...