കോക്രോച്ച് ജനതാ പാർട്ടിക്കെതിരെ ബിജെപി ദേശീയ അധ്യക്ഷൻ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തെ വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. രാജ്യത്തെ യുവാക്കൾ നെഗറ്റീവ് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നവരുടെ കൈകളിലെ കളിപ്പാവകളായി മാറില്ലെന്ന് നിതിൻ നബിൻ പറഞ്ഞു. ഇന്ത്യയിലെ യുവാക്കൾ രാഷ്ട്രനിർമാണത്തിലും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും യുവതലമുറയുടെ ദിശ നിർണയിക്കാൻ ആർക്കും കഴിയില്ലെന്നും നിതിൻ നബിൻ വ്യക്തമാക്കി. ഇന്ത്യയിലെ യുവാക്കളെ നെഗറ്റീവ് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കാൻ ആഗ്രഹിക്കുമ്പോൾ, യുവാക്കൾ പോസിറ്റീവ് രാഷ്ട്രീയത്തിലേക്ക് തിരിയുമെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും നിതിൻ നബിൻ പറഞ്ഞു.

വിദേശത്തിരുന്ന് ചില ആളുകൾ കരുതുന്നത് ഇന്ത്യയിലെ യുവാക്കളുടെ ദിശ നിർണയിക്കാൻ തങ്ങൾക്ക് കഴിയുമെന്നാണ് എന്നും നിതിൻ നബിൻ വിമർശിച്ചു. കോക്രോച്ച് പാർട്ടി മേധാവി അഭിജീത് ദീപ്കെയുടെ പേര് എടുത്ത് പറയാതെ ആയിരുന്നു നിതിൻ നബിൻ്റെ പ്രതികരണം. ഇന്ത്യയിലെ യുവാക്കൾ ഏതാനും ആളുകളുടെ കൈകളിലെ പാവകളായി മുന്നോട്ട് പോകില്ലെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു. സർക്കാരിനെ എതിർക്കാൻ ജനങ്ങൾക്ക് ജനാധിപത്യപരമായ അവകാശമുണ്ടെന്നും എന്നാൽ അത്തരം എതിർപ്പുകൾ ജനാധിപത്യ മാനദണ്ഡങ്ങൾക്കുള്ളിൽ തന്നെ തുടരണമെന്നും നബിൻ അറിയിച്ചു. ഇന്ത്യയിലെ യുവതലമുറയുടെ കഠിനാധ്വാനത്തിൻ്റെയും പരിശ്രമത്തിൻ്റെയും ഫലമായി ഏകദേശം രണ്ട് ലക്ഷത്തോളം സ്റ്റാർട്ടപ്പുകൾ ഉയർന്നുവന്നിട്ടുണ്ട്. രാജ്യത്തെ ഒരു ആഗോള ഐടി ഹബ്ബായി മാറ്റുകയാണ് ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും 1,36,000 രൂപ പിഴയും

0
അടൂർ : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക്...

റാന്നി താലൂക്ക് ഓണം ഫെയറിന് തുടക്കമായി : പഴകുളം മധു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

0
റാന്നി : സപ്ലൈക്കോയുടെ ആഭിമുഖ്യത്തിൽ നടന്ന റാന്നി താലൂക്ക് ഓണം ഫെയർ...

കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു

0
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ...

ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി

0
ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര...