ബല്‍ഗാവി: ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് കര്‍ണാടക മന്ത്രിയും ബി.ജെ.പി നേതാവുമായ കെ.എസ് ഈശ്വരപ്പ. ഏതെങ്കിലും ഹിന്ദു വിഭാഗത്തില്‍ നിന്നായിരിക്കും സ്ഥാനാര്‍ഥിയെന്നും ഈശ്വരപ്പ പറഞ്ഞു. ബല്‍ഗാവി ലോക്‌സഭാ മണ്ഡലത്തിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
‘ഞങ്ങള്‍ ഏതെങ്കിലും ഹിന്ദു വിഭാഗത്തിലുള്ളവര്‍ക്കാണ് സീറ്റ് നല്‍കുക. ഇത് ഒരുപക്ഷേ, ലിങ്കായത്ത്, കുറുബ, വൊക്കലിഗ, ബ്രാഹ്മണ വിഭാഗങ്ങളിലെ ഏതെങ്കിലും വിഭാഗത്തിനായിരിക്കും. മുസ്‌ലിംകള്‍ക്ക് കൊടുക്കില്ല’- ഈശ്വരപ്പ പറഞ്ഞു.