രാജസ്ഥാനില്‍ കൊവിഡ് ബാധിച്ച്‌ ചികില്‍സയിലിരുന്ന ബിജെപി എംഎല്‍എ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍: രാജസ്ഥാനില്‍ കൊവിഡ് ബാധിച്ച്‌ ചികില്‍സയിലിരുന്ന ബിജെപി എംഎല്‍എ മരിച്ചു. ബിജെപി നേതാവും രാജസമന്ദ് എംഎല്‍എയുമായ കിരണ്‍ മഹേശ്വരി (59) യാണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. രാജസമന്ദ് മണ്ഡലത്തില്‍നിന്ന് മൂന്നുതവണ കിരണ്‍ മഹേശ്വരി വിജയിച്ചിട്ടുണ്ട്. കൊവിഡ് പോസിറ്റീവ് ആയതിനു പിന്നാലെ കുറച്ചുദിവസങ്ങളായി ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ കിരണ്‍ മഹേശ്വരി ചികില്‍സയിലായിരുന്നു.

ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, രാജസ്ഥാന്‍ നിയമസഭാ സ്പീക്കര്‍ സി പി ജോഷി, ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പുനിയ, ബിജെപി നേതാക്കള്‍ തുടങ്ങിയവര്‍ കിരണ്‍ മഹേശ്വരിയുടെ മരണത്തില്‍ ആദരാഞ്ജലികള്‍ അറിയിച്ചു. കിരണ്‍ മഹേശ്വരിയുടെ അകാല നിര്യാണത്തെക്കുറിച്ച്‌ കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സി പി ജോഷി ട്വീറ്റില്‍ പറഞ്ഞു. അവരുടെ മുഴുവന്‍ കുടുംബത്തിനും തന്റെ അഗാധമായ അനുശോചനവും രേഖപ്പെടുത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...